ലോകത്ത് ആദ്യമായി മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങുന്നു- VIDEO

ചൈന: ലോകത്ത് ആദ്യമായിതാ മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങാന്‍ പോകുന്നു. ചൈനീസ് നിര്‍മാതാക്കളായ റൊയോലേ കോര്‍പ്പറേഷനാണ് ഫോണ്‍ പുറത്തിറക്കുന്നത്. എല്‍.ജി, ഹുവാവേ, സാംസങ് തുടങ്ങിയ വമ്പന്‍മാരെല്ലാം മടക്കാവുന്ന ഫോണില്‍ പരീക്ഷണം നടത്തുന്നതിനിടെയാണ് ഇക്കാര്യത്തില്‍ വിജയത്തിനോട് അടുത്തുവെന്ന അവകാശവാദവുമായി ചൈനീസ് കമ്പനി രംഗത്തെത്തുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണിന്റെ അടുത്ത തലമുറ ചിപ്‌സെറ്റ് 8150 ആണ് ഫോണില്‍ ചൈനീസ് നിര്‍മാതാക്കള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറ് ജി.ബി റാം, 128 ജി.ബി സ്റ്റോറേജ് ഇത് 256 ജി.ബി വരെ ദീര്‍ഘിപ്പിക്കാം. എട്ട് ജി.ബി റാമും […]

ഹൈഹീല്‍ ഇട്ട് റോപ്പിലൂടെ നടക്കുന്ന യുവതി; വൈറലായി വീഡിയോ

ഇത് പേടിപെടുത്തുന്ന റോപ്പ് നടത്തം. ഭയത്തോടെയല്ലാതെ ഈ വീഡിയോ കണ്ടു തീര്‍ക്കാന്‍ സാധിക്കില്ല.  അതും വെറും നടത്തമല്ല, ഹൈ ഹീല്‍ ഷൂ ധരിച്ചാണ് യുവതി കൂസലില്ലാതെ 1300 അടി ഉയരത്തിലുള്ള നൂല്‍ പാലത്തിലൂടെ നടക്കുന്നത്. ഒരു നിമിഷം പോലും ആ നടത്തം പിഴച്ചില്ല, യുവതി പതറിയുമില്ല. ഇത്തരം സാഹസികപ്രകടനം ആരും അനുകരിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്. മോഡലായ മിയ നോബ്ലെറ്റ് ആണ് ഇങ്ങനെയൊരു ചാലഞ്ച് ഏറ്റെടുത്തത്.  കാനഡക്കാരിയായ  മിയ അഞ്ച്‌ സെന്‍റീമീറ്റര്‍ ഹീലുള്ള ചെരുപ്പാണ് ധരിച്ചത്. 22 […]

ഐസ്ക്രീമില്‍ എലിവാല്‍; ഒടുവില്‍ യുവതി ചെയ്തത്

ഹുയാന്‍ : കഴിച്ച ഐസ്ക്രീമില്‍ എലിവാല്‍ കിട്ടിയ യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി. ചൈനയിലാണ് സംഭവം അരങ്ങേറിയത്. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഹുയാന്‍ പട്ടണത്തിലാണ് സംഭവം. ഭക്ഷണത്തിന് ശേഷം ഡെസേര്‍ട്ടയാണ് യാങ് എന്ന യുവതി ഒരു ഐസ്ക്രീം ബാര്‍ വാങ്ങിയത്. ഐസ്‌ക്രീം ബാര്‍ രുചിയോടെ നുണഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു യുവതി. പെട്ടെന്ന് എന്തോ പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്നത് പോലെ യാങ് എന്ന യുവതിയ്ക്ക് തോന്നി. പുഴുവാണെന്നാണ് പെട്ടെന്ന് യാങിന് തോന്നിയത്. സുഹൃത്തിനെ ഐസ്‌ക്രീം കാണിച്ചു. സുഹൃത്താണ് അത് എലിവാലാണെന്ന് […]

കുരങ്ങനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും- VIDEO

ഫൂജിയാന്‍: വിനോദയാത്രയ്ക്കിടെ തമാശ കാണിച്ച യുവാവിന് കുരങ്ങ് നല്‍കിയത് എട്ടിന്‍റെ  പണി. ചൈനയിലെ ഫൂജിയാന്‍ പ്രവിശ്യയിലെത്തിയ വിനോദ സഞ്ചാരിയായ യുവാവാണ് തമാശയ്ക്ക് വേണ്ടി കുളത്തിന്‍റെ വക്കിലിരുന്ന കുരങ്ങിനെ വെള്ളത്തിലേയ്ക്ക് തള്ളിയിട്ടത്. കൂട്ടുകാര്‍ക്കൊപ്പം ആര്‍ത്ത് ചിരിച്ച യുവാവ് കുരങ്ങ് തിരിച്ച്‌ ആക്രമിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതി കാണില്ല. ക്ഷേത്രത്തിന് സമീപമുള്ള കുളത്തിലേക്കായിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കകം കുരങ്ങ് വെള്ളത്തില്‍ നിന്ന് കയറി വന്ന് യുവാവിന് നേരെ തിരിഞ്ഞതോടെ യുവാവിന് നില്‍ക്കക്കള്ളിയില്ലാതെ അമ്പലത്തില്‍ കയറി ഒളിക്കേണ്ട സ്ഥിതിയായി. വെള്ളത്തില്‍ വീണ കുരങ്ങന്‍റെ […]

ലഗേജ് കാരിയറില്‍ സൂക്ഷിച്ച പവര്‍ബാങ്കിന് തീ പിടിച്ചു, വിമാനം 3 മണിക്കൂര്‍ വൈകി- VIDEO

     വിമാനത്തില്‍ ലഗേജ് കാരിയറില്‍ യാത്രക്കാരിലൊരാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന പവര്‍ ബാങ്കിന് തീപിടിച്ചു വിമാനം മൂന്നുമണിക്കൂര്‍ വൈകി. കഴിഞ്ഞ ദിവസം ചൈനയിലെ സതേണ്‍ എയര്‍ലൈനിന്‍റെ വിമാനത്തിലായിരുന്നു പരിഭ്രാന്തി പടര്‍ത്തിയ സംഭവം. വിമാനത്തിലുണ്ടായ യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചൈനീസ് സാമൂഹിക മാധ്യമ വെബ്സൈറ്റായ വെയിബോയിലൂടെയാണ് വൈറലായത്. യാത്രക്കാരെല്ലാം കയറി വിമാനം പറക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ലഗേജ് കാരിയറില്‍ സൂക്ഷിച്ചിരുന്ന ബാഗിലെ പവര്‍ ബാങ്കില്‍ തീ പിടിച്ചത്. പവര്‍ ബാങ്കില്‍ നിന്ന് ബാഗിലേക്ക് തീ പടര്‍ന്നതോടെ വിമാന ജീവനക്കാരും യാത്രക്കാരും പരിഭ്രാന്തരായി. […]

സന്ദര്‍ശകരുടെ എണ്ണം കൂട്ടാന്‍ മൃതശരീരത്തിന് ചുറ്റും നഗ്നനൃത്തം- video

ബീജിംഗ്: മരണാനന്തര ചടങ്ങുകള്‍ പൊതുവെ ശാന്തവും ശോകം നിറഞ്ഞ അന്തരീക്ഷവുമാണ്.  എന്നാല്‍ ചിലയിടങ്ങളില്‍ വേര്‍പിരിഞ്ഞുപോയവരെ നൃത്തം ചെയ്തുമൊക്കെ ആഘോഷമാക്കി യാത്രയാക്കാറുണ്ട്. ചൈനയിലെ ചെറിയ ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ മരണാനന്തര ചടങ്ങ് ഗംഭീരമാക്കാന്‍ നഗ്ന സുന്ദരിമാരെ കൊണ്ടുവന്നു. അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ട്രെന്‍ഡാണ് ഇപ്പോള്‍ ചൈനയില്‍ കൗതുകമാകുന്നത്. ഇവര്‍ വീട്ടിലെത്തുകയും മേല്‍വസ്ത്രം അഴിച്ച്‌ മാറ്റി മൃതദേഹം വെച്ചിരിക്കുന്ന പെട്ടിക്ക് സമീപം നിന്ന് നൃത്തമാടാനും തുടങ്ങിയതോടെ ചടങ്ങിലേക്ക് നിരവധി പേരാണ് എത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു.നേരത്തെ ചൈനയിലെ മരണാനന്തരചടങ്ങുകളില്‍ ഗാനമേളകളും നൃത്തവുമായിരുന്നെങ്കിലും ഇത് […]

ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ കടിച്ചുനോക്കി; ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു- VIDEO

ഐഫോണ്‍ ബാറ്ററി ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ കടിച്ചുനോക്കിയ യുവാവിന്‍റെ കൈയില്‍ നിന്നും ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന്‍റെ വീഡിയോ വൈറലാകുന്നു. ചൈനയിലെ ഒരു ഇലക്‌ട്രോണിക്സ് മാര്‍ക്കറ്റില്‍ ഫോണ്‍ വാങ്ങാനായി യുവതിയ്ക്കൊപ്പം വന്ന യുവാവ് ഐഫോണിലെ ബാറ്ററി ഒറിജിനല്‍ തന്നെയാണോ എന്ന് പരിശോധിക്കുവാനായി കടിച്ചു. എന്നാല്‍ വായില്‍ നിന്നും പുറത്തെടുത്തയുടന്‍ ബാറ്ററി അദ്ദേഹത്തിന്‍റെ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

18 മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്ത ഡോക്ടര്‍ രോഗിയുടെ മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു

ഷാങ്സി: തുടര്‍ച്ചയായി 18 മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്ത ഡോക്ടര്‍ രോഗിയുടെ മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു. ചൈനയിലെ ഷാങ്സിയില്‍ സാവോ ബിയാക്സിയാങ്(43) എന്ന വനിതാ ഡോക്ടറാണ് വിശ്രമമില്ലാത്ത ജോലിയെത്തുടര്‍ന്ന് മരിച്ചത്. ചൈനയിലെ ഷാങ്സിയില്‍ യുസി ജില്ലാ ആശുപത്രിയിലെ ശ്വസന സംബന്ധ വിഭാഗത്തിന്‍റെ ഡെപ്യൂട്ടി ഹെഡ് ആയിരുന്ന സാവോ, തന്‍റെ പേഷ്യന്‍റിനോടും മകളോടും സംസാരിച്ചുകൊണ്ടിരിക്കവെയാണ് ഡോക്ടര്‍ കുഴഞ്ഞുവീണത്. രോഗിയുടെ മകളോട് അമ്മയ്ക്കിപ്പോള്‍ എങ്ങനെയുണ്ട് എന്ന് ചോദിച്ചതു മുഴുമിപ്പിക്കാനാകാതെ ഡോക്ടര്‍ തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ ഇവരെ  അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും 20 മണിക്കൂര്‍ നീണ്ടു […]

ജോലിയിലെ ‘ആത്മാര്‍ത്ഥത’ ഹോട്ടലിന്‍റെ ഗ്ലാസ് ഡോര്‍ തകര്‍ത്തു- VIDEO

ചെറിയ അബദ്ധങ്ങളെങ്കിലും സംഭവിക്കാത്തവരായി ആരുമുണ്ടാവില്ല. പലപ്പോഴും നമ്മുടെ ശ്രദ്ധയില്ലായ്മ മൂലമാണ് പല അബദ്ധങ്ങളും സംഭവിക്കുക. അത്തരത്തിലൊരു അബദ്ധം സംഭവിച്ചിരിക്കുന്നത് ചൈനയിലെ ഒരു ഹോട്ടലിലാണ്.  ഭക്ഷണം ബുക്ക് ചെയ്തവരുടെ ലിസ്റ്റ് എടുക്കാനായി ഹോട്ടലിലേക്ക് പാഞ്ഞുകയറിയ ഡെലിവറിബോയ് തന്‍റെ  വേഗതയില്‍ തകര്‍ത്തത് ഹോട്ടലിന്‍റെ ഗ്ലാസ് ഡോര്‍ ആയിരുന്നു. വീഡിയോ കാണാം: പക്ഷെ എങ്ങിനെയാണ് അത്തരമൊരു സംഭവം നടന്നതെന്ന് ഇപ്പോഴും യുവാവിന് മനസിലായില്ല.  എന്തായാലും ഈ വീഡിയോ ഇപ്പോള്‍ വൈറലായി മാറിക്കഴിഞ്ഞു. ഓടി വന്നത് വളരെ വേഗത്തിലായിരുന്നതിനാല്‍ ചില്ല് തകര്‍ന്ന് തരിപ്പണമായി. […]

ആജീവനാന്തം മദ്യം കഴിക്കാം, 1 ലക്ഷം രൂപയ്ക്ക് വീട്ടിലെത്തും; വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് ചൈനീസ് കമ്പനി

ബെയ്ജിംഗ്: വെറും ഒരു ലക്ഷം രൂപയ്ക്ക് ആജീവനാന്തം അടിച്ചു ഫിറ്റാവാനുള്ള മദ്യം വീട്ടിലെത്തിയെങ്കിലോ? സ്വപ്നമല്ല മദ്യപന്മാര്‍ക്കായി വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചത്  ജിയാങ് ഷിയാവോ ബൈ എന്ന ചൈനീസ് മദ്യകമ്പനിയാണ്. ചൈനയില്‍ എല്ലാ വര്‍ഷവും നവംബര്‍ 11 ന് നടക്കുന്ന ഏറ്റവും വലിയ ഫെസ്റ്റിവലായ ഡബില്‍ ഇലവനോട് അനുബന്ധിച്ചാണ് ഉപഭോക്താക്കള്‍ക്ക് ഈ വമ്പിച്ച ഓഫര്‍ കമ്പനി നല്‍കിയിരിക്കുന്നത്. എന്നാല്‍ ആദ്യം ബുക്ക് ചെയ്യുന്ന 99 പേര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കൂ എന്ന പ്രത്യേകതയും ഉണ്ട്. ചോളം ഉപയോഗിച്ച്‌ തയ്യാറാക്കുന്ന ബൈജിയു […]