ഹൈഹീല്‍ ഇട്ട് റോപ്പിലൂടെ നടക്കുന്ന യുവതി; വൈറലായി വീഡിയോ

ഇത് പേടിപെടുത്തുന്ന റോപ്പ് നടത്തം. ഭയത്തോടെയല്ലാതെ ഈ വീഡിയോ കണ്ടു തീര്‍ക്കാന്‍ സാധിക്കില്ല.  അതും വെറും നടത്തമല്ല, ഹൈ ഹീല്‍ ഷൂ ധരിച്ചാണ് യുവതി കൂസലില്ലാതെ 1300 അടി ഉയരത്തിലുള്ള നൂല്‍ പാലത്തിലൂടെ നടക്കുന്നത്. ഒരു നിമിഷം പോലും ആ നടത്തം പിഴച്ചില്ല, യുവതി പതറിയുമില്ല.

ഇത്തരം സാഹസികപ്രകടനം ആരും അനുകരിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്. മോഡലായ മിയ നോബ്ലെറ്റ് ആണ് ഇങ്ങനെയൊരു ചാലഞ്ച് ഏറ്റെടുത്തത്.  കാനഡക്കാരിയായ  മിയ അഞ്ച്‌ സെന്‍റീമീറ്റര്‍ ഹീലുള്ള ചെരുപ്പാണ് ധരിച്ചത്. 22 മിനുട്ടും 36 സെക്കന്‍റും കൊണ്ടാണ് മിയ നടന്നു തീര്‍ത്തത്. കൃത്യമായ ബലന്‍സും ക്ഷമയും ഏകാഗ്രതയും ഉണ്ടെങ്കില്‍ മാത്രമേ ഈ റോപ്പ് നടത്തം സാധിക്കുകയുള്ളൂ. ശ്വാസം നിലയ്ക്കുന്ന കാഴ്ചയാണിതെന്ന് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു.

ചൈനയിലെ ഹുനാന്‍ എന്ന സ്ഥലത്താണ് ഈ സാഹസിക നടത്തം നടന്നത്. പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള നൂല്‍പ്പാലം. താഴെ നോക്കിയാല്‍ തന്നെ ശ്വാസം നിലച്ചു പോകും.

 

Related posts

Leave a Reply

*