ഐസ്ക്രീമില്‍ എലിവാല്‍; ഒടുവില്‍ യുവതി ചെയ്തത്

ഹുയാന്‍ : കഴിച്ച ഐസ്ക്രീമില്‍ എലിവാല്‍ കിട്ടിയ യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി. ചൈനയിലാണ് സംഭവം അരങ്ങേറിയത്. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഹുയാന്‍ പട്ടണത്തിലാണ് സംഭവം. ഭക്ഷണത്തിന് ശേഷം ഡെസേര്‍ട്ടയാണ് യാങ് എന്ന യുവതി ഒരു ഐസ്ക്രീം ബാര്‍ വാങ്ങിയത്.

ഐസ്‌ക്രീം ബാര്‍ രുചിയോടെ നുണഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു യുവതി. പെട്ടെന്ന് എന്തോ പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്നത് പോലെ യാങ് എന്ന യുവതിയ്ക്ക് തോന്നി. പുഴുവാണെന്നാണ് പെട്ടെന്ന് യാങിന് തോന്നിയത്. സുഹൃത്തിനെ ഐസ്‌ക്രീം കാണിച്ചു. സുഹൃത്താണ് അത് എലിവാലാണെന്ന് തിരിച്ചറിഞ്ഞത്.

എലിവാല്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഐസ്‌ക്രീമിന്‍റെ വീഡിയോ എടുത്തു ഇവര്‍. തുടര്‍ന്ന് കടയുടമയോട് ഇവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എന്നാല്‍ പകരം മറ്റൊരു ഐസ്‌ക്രീം നല്‍കാമെന്നാണ് കടയുടമ പറഞ്ഞത്. യുവതി വഴങ്ങിയില്ല.

തനിക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കോടതിയില്‍ പോകുമെന്ന് യാങ് പറഞ്ഞു. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ പതിനായിരം രൂപയോളമേ നഷ്ടപരിഹാരമായി നല്‍കുകയുള്ളുവെന്നാണ്‌ അധികൃതര്‍ വ്യക്തമാക്കുന്നത്. ഒടുവില്‍ യുവതി ഇത് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

prp

Related posts

Leave a Reply

*