‘സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവരുടെ തലയാണ് വെട്ടേണ്ടത്’; വൈറലായി മലയാളം ഉത്തര പേപ്പര്‍

മലയാളം പരീക്ഷയുടെ ഉത്തര കടലാസില്‍ ഇപ്പോള്‍ പുലിമുരുകനും, ബാഹുബലിയൊക്കെയാണ് താരങ്ങള്‍. ഇത്തരത്തിലുളള രസകരമായ ഉത്തര കടലാസുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷുപ്പെടുന്നുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ബാഹുബലിയും , കെജിഎഫും പുലിമുരുകനും മിക്സായ ഒരു ഉത്തര പേപ്പറാണ്.

രാമയണത്തെ കുറിച്ച്‌ ഒരു ഉപന്യാസം രചിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പഞ്ചുളള സിനിമ ഡയലോഗുകള്‍ കൊണ്ട് ഒരു വെട്ടിക്കെട്ട് ഉപന്യസം കാച്ചിയത്. ട്രോളന്മാര്‍ പോലും ഇദ്ദേഹത്തിന്‍റെ മുന്നില്‍ ആയുധം വെച്ച്‌ കീഴടങ്ങേണ്ട അവസ്ഥയാണ്.

സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഉത്തര കടലാസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ബാഹുബലിയുടെ വെടിക്കെട്ട് ഡയലോഗോടൊയാണ് ഉപന്യാസം അരംഭിക്കുന്നത്. സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവരുടെ തലയാണ് വെട്ടേണ്ടതെന്ന അമുഖത്തോടെയാണ് ഉപന്യാസം ആരംഭിക്കുന്നത്. സീതയെ രക്ഷിക്കാനായി വാനര സംഘത്തോടൊപ്പമെത്തിയ ശ്രീരാമനേയും കൂട്ടരേയും ഗ്യാങ്സ്റ്റര്‍ എന്നാണ് വിശേഷിപ്പിച്ചത്. തിയേറ്ററില്‍ കയ്യടി വാങ്ങി കൂട്ടിയ കെജിഎഫിലെ പല ‍ഡയലോഗുകളും നല്ല ഓളത്തില്‍ കാച്ചിയിട്ടുണ്ട്.

എന്തായാലും ഈ ഉത്തര കടലാസ് സോഷ്യല്‍ മീഡിയയില്‍ ചിരി ഉണര്‍ത്തിയിട്ടുണ്ട്. നിരവധി പേരാണ് ഈ ഉത്തര കടലാസ് ഷെയര്‍ ചെയ്തിട്ടുള്ളത്. കുട്ടിയെ ട്രോളന്മാരുടെ സംഘത്തിലേയ്ക്ക് സ്വാഗതം ചെയ്ത് ഒരു കൂട്ടര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവം കോമഡിയായിട്ടുണ്ടെങ്കിലും കുട്ടിയ്ക്ക് ഒരു മാര്‍ക്കാണ് ലഭിക്കുന്നത്.

prp

Related posts

Leave a Reply

*