കോപ്പര്‍ ടീ ഇട്ടാല്‍ പിന്നീട് ഗര്‍ഭധാരണം സാധ്യമാകുമോ? എത്ര സമയത്തിനു ശേഷം ലൈംഗിക ബന്ധം ആകാം

കോപ്പര്‍ ടീയുടെ ഉപയോഗത്തെക്കുറിച്ചു ദമ്പതികള്‍ക്കു സാധാരണ ഉണ്ടാകാവുന്ന സംശയങ്ങള്‍ക്കു മറുപടിയുമായി ഡോക്ടര്‍ വീണ ജെ എസ്.

കോപ്പര്‍ ടീ ഉപയോഗിച്ചാല്‍ പിന്നീട് ഗര്‍ഭധാരണം സാധ്യമാകുമോ? എത്ര സമയത്തിനു ശേഷം ലൈംഗികബന്ധം ആകാം തുടങ്ങിയ സംശയങ്ങള്‍ക്കു പരിഹാരമാകും ഈ കുറിപ്പ്. ഡോക്ടറുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം.

1) കോപ്പര്‍ ടി ഉപയോഗിച്ചാല്‍ പിന്നീട് ആവശ്യമെങ്കില്‍ ഗര്‍ഭം ധരിക്കാമോ. 

Yes. കോപ്പര്‍ ടി ഊരുന്നതുമുതല്‍ ഗര്‍ഭത്തിനു സ്വാഭാവികമായ ചാന്‍സ് തിരികെ കിട്ടുന്നു. കോപ്പര്‍ ടിയുടെ good candidate ആണോ എന്നത് മാത്രമാണ് പ്രശ്നം. ഉപയോഗിച്ച്‌ നോക്കിയാലെ മനസ്സിലാവൂ. Good candidate അല്ലെങ്കില്‍, remove ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദേശിക്കും. കോപ്പര്‍ ടി ഇട്ടശേഷമുള്ള ആദ്യത്തെ രണ്ടുമൂന്നു ആര്‍ത്തവചക്രങ്ങളില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് പറയാന്‍ കാരണം ഇതാണ്.

2) ഇന്‍സെര്‍ട്ട് ചെയ്താല്‍ സെക്സ് ചെയ്യുന്നതിന് എത്ര നാള്‍ കാക്കണം. 

ഇട്ടു കഴിഞ്ഞ് അടുത്ത നിമിഷം മുതല്‍ ഗര്‍ഭനിരോധനം സാധ്യമാവുന്നു.

3) കുട്ടിക്ക് 11 മാസമായി. ഇനി കോപ്പര്‍ ടി എപ്പോള്‍ ചെയ്യാം? 

പ്രസവത്തില്‍ മറുപിള്ള പുറന്തള്ളിയ ശേഷം വരെ ഇടാമെങ്കിലും, അണുബാധയുടെ സാധ്യത പരിഗണിച്ചു ബ്ലീഡിങ്ങും യോനീസ്രവവും നിന്ന ശേഷമാണ് കോപ്പര്‍ ടി സാധാരണ ഇടുന്നത്. അതേ പോലെ അബോര്‍ഷന്‍ കഴിഞ്ഞ് സ്രവങ്ങള്‍ നിന്നിട്ട്.

4) PHസെന്ററില്‍ നടക്കുമോ? എത്ര സമയം വേണം? ബൈ സ്റ്റാന്‍ഡര്‍ വേണമോ?.

എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും സേവനം ലഭ്യമാക്കാന്‍ ട്രെയിനിങ് ലഭിച്ച സ്റ്റാഫ് ഉണ്ട്. വളരെ ചുരുങ്ങിയ സമയം മതി കോപ്പര്‍ ടി നിക്ഷേപിക്കാന്‍. ക്ലീന്‍ ചെയ്യാനും ഇടാനും മിനിട്ടുകള്‍.

5) വേദന ഉണ്ടാവുമോ ?

ചെറിയ വേദന പ്രതീക്ഷിക്കുക. Periods കഴിഞ്ഞ അടുത്ത ദിവസങ്ങളില്‍ വേദന കുറവാണ്. ഗര്‍ഭാശയഗളത്തിന്‍റെ പേശികള്‍ ഉപകരണം കൊണ്ട് പിടിക്കുമ്പോള്‍ ഒരു ചെറിയ വേദന ഉണ്ടാകാം. കോപ്പര്‍ ഇട്ടു കഴിയുമ്പോള്‍ ആ വേദന പൂര്‍ണമായും മാറും. അടുത്ത periods ചിലപ്പോള്‍ സാധാരണയില്‍ കവിഞ്ഞു വേദന കാണാം. Pain killers എടുക്കാവുന്നതാണ്. രക്തസ്രാവം കൂടുതലാണെങ്കില്‍ അതിന്‍റെ മരുന്നും ഡോക്ടര്‍ നിര്‍ദേശിക്കും.

prp

Related posts

Leave a Reply

*