റോഡിലൂടെ സഞ്ചരിക്കുന്ന ട്രെയിന്‍; ചരിത്ര വിസ്മയമായി ചൈന

ബീജിംഗ്: റോഡിലൂടെ പലതരം വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ റോഡിലൂടെ സഞ്ചരിക്കുന്ന ട്രെയിനിനെ സങ്കല്‍പിക്കാന്‍  സാധിക്കുമോ? എങ്കിലിതാ പാളങ്ങള്‍ ഇല്ലാത്ത ലോകത്തെ ആദ്യ ട്രെയിന്‍ ചൈനയില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു കഴിഞ്ഞു. റോഡിലെ സാങ്കല്‍പിക പാതയിലൂടെ സെന്‍സര്‍ ഉപയോഗിച്ച്‌ ഓടുന്ന ട്രെയിനിന്‍റെ  വേഗം മണിക്കൂറില്‍ 78 കിലോമീറ്ററാണ്. ഓട്ടോണമസ് റെയില്‍ ട്രാന്‍സിറ്റ് (ART) എന്നാണ് ചൈനീസ് സ്മാര്‍ട്ട് ട്രെയിനിന്‍റെ  ഔദ്യോഗിക നാമം. നഗരങ്ങളിലെ ട്രാഫിക് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായാണ് സ്മാര്‍ട്ട് ട്രെയിനിനെ ചൈന അവതരിപ്പിച്ചിരിക്കുന്നത്.   പ്ലാസ്റ്റിക്കില്‍ റബര്‍ പൊതിഞ്ഞ ചക്രങ്ങളുള്ള […]

ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ 13 മരണം

ബീജിംഗ്: ചൈനയിലെ തെക്ക് പടിഞ്ഞാറന്‍ സിച്ചുവാനിലുണ്ടായ ഭൂകമ്പത്തില്‍ 13 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.  റിക്ടര്‍ സ്കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂകമ്ബം പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.20നാണ് ഉണ്ടായത്. മരിച്ചവരില്‍ വിനോദ സഞ്ചാരികളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രവിശ്യാ തലസ്ഥാനമായ ചെന്‍ഗ്ഡുവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. സൈന്യവും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭൂകന്പത്തില്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.2008ല്‍  സിച്ചുവാന്‍ […]