റോഡിലൂടെ സഞ്ചരിക്കുന്ന ട്രെയിന്‍; ചരിത്ര വിസ്മയമായി ചൈന

ബീജിംഗ്: റോഡിലൂടെ പലതരം വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ റോഡിലൂടെ സഞ്ചരിക്കുന്ന ട്രെയിനിനെ സങ്കല്‍പിക്കാന്‍  സാധിക്കുമോ? എങ്കിലിതാ പാളങ്ങള്‍ ഇല്ലാത്ത ലോകത്തെ ആദ്യ ട്രെയിന്‍ ചൈനയില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു കഴിഞ്ഞു. റോഡിലെ സാങ്കല്‍പിക പാതയിലൂടെ സെന്‍സര്‍ ഉപയോഗിച്ച്‌ ഓടുന്ന ട്രെയിനിന്‍റെ  വേഗം മണിക്കൂറില്‍ 78 കിലോമീറ്ററാണ്.

ഓട്ടോണമസ് റെയില്‍ ട്രാന്‍സിറ്റ് (ART) എന്നാണ് ചൈനീസ് സ്മാര്‍ട്ട് ട്രെയിനിന്‍റെ  ഔദ്യോഗിക നാമം. നഗരങ്ങളിലെ ട്രാഫിക് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായാണ് സ്മാര്‍ട്ട് ട്രെയിനിനെ ചൈന അവതരിപ്പിച്ചിരിക്കുന്നത്.   പ്ലാസ്റ്റിക്കില്‍ റബര്‍ പൊതിഞ്ഞ ചക്രങ്ങളുള്ള ട്രെയിന്‍ വൈദ്യുതി കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ട്രെയിനില്‍ ഒരുങ്ങിയിട്ടുള്ള സെന്‍സര്‍ ടെക്നോളജി മുഖേന റോഡ് സാഹചര്യം മനസിലാക്കി നീങ്ങാന്‍ ട്രെയിനിന് സാധിക്കും.

2013ല്‍ ചൈന റെയില്‍ കോര്‍പറേഷന്‍ ഡിസൈന്‍ ചെയ്യാന്‍ ആരംഭിച്ച ട്രെയിന്‍ അടുത്ത വര്‍ഷം സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹുനന്‍ പ്രവിശ്യയിലെ ഷൂഷോ പ്രദേശത്താണു സര്‍വീസ് ആരംഭിക്കുന്നത്. കോച്ചുകളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചായി ഉയര്‍ത്തുന്നതോടെ 300 പേര്‍ക്കു യാത്ര ചെയ്യാന്‍ സാധിക്കും.

 

 

prp

Related posts

Leave a Reply

*