ട്രെയിനില്‍ ഒഴിവുള്ള സീറ്റ്, ബര്‍ത്തുകള്‍ ഇനി യാത്രക്കാര്‍ക്ക് അറിയാം, ബുക്ക് ചെയ്യാം

കൊച്ചി: റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും തീവണ്ടികളിലെ ബര്‍ത്ത്, സീറ്റ് ഒഴിവുകള്‍ യാത്രക്കാരെ അറിയിക്കാന്‍ റെയില്‍വേ സംവിധാനമായി കഴിഞ്ഞിരിക്കുന്നു. അതോടൊപ്പം, ഇത് ബുക്ക് ചെയ്യാനാവുന്നതാണ്. അതായത്, ഓണ്‍ലൈനായും തീവണ്ടിയിലെ ടി.ടി.ഇ.മാര്‍ വഴിയും ബുക്ക് ചെയ്യാനാകുന്നതാണ്. ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നത്. മാത്രമല്ല, ഒഴിവുള്ള കോച്ചുകളുടെയും ബര്‍ത്തുകളുടെയും വിന്യാസം ഗ്രാഫിക്കല്‍ ചിത്രങ്ങളോടുകൂടി ലഭിക്കുന്നതാണ്. എന്നാല്‍, നേരത്തെ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കുമാത്രമേ ചാര്‍ട്ട് തയ്യാറാക്കിയശേഷമുള്ള ബര്‍ത്ത്, സീറ്റ് ഒഴിവുകളെകുറിച്ച്‌ അറിയാനാകുമായിരുന്നുള്ളൂ. കൂടാതെ, വിവിധ തീവണ്ടികളിലെ ഒന്‍പത് ക്ലാസുകളുടെയും 120 […]

അറ്റകുറ്റപ്പണി; ട്രെയിനുകള്‍ക്ക് നിയന്ത്രണം

കൊച്ചി: അങ്കമാലി- എറണാകുളം പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. 17, 18, 21, 22, 23 തീയതികളില്‍ രാത്രി 9.35ന് ഗുരുവായൂരില്‍നിന്നു പുറപ്പെടേണ്ട ചൈന്നെ എഗ്‌മോര്‍ ഒരു മണിക്കൂര്‍ വൈകി 10.35ന് പുറപ്പെടും. 20ന് ഗുരുവായൂരില്‍നിന്നു പുറപ്പെടേണ്ട ചെന്നെ എഗ്‌മോറും ഒരു മണിക്കൂര്‍ വൈകും. മാംഗ്ലൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ് 17, 18, 21, 23 തീയതികളില്‍ ഒരു മണിക്കൂര്‍ ആലുവയില്‍ നിര്‍ത്തിയിടും. 18നുള്ള ഭവ്‌നഗര്‍-കൊച്ചുവേളി എക്‌സ്പ്രസ് കളമശ്ശേരിയില്‍ രണ്ടുമണിക്കൂറോളം നിര്‍ത്തിയിടും. നിസാമുദ്ദീന്‍, ഗംഗാനഗര്‍കൊച്ചുവേളി, […]

ദേശീയ പണിമുടക്ക്; സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി

കോഴിക്കോട്: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്ക് ഫലത്തില്‍ ഹര്‍ത്താലായി മാറി. കെഎസ്‌ആര്‍ടിസി- സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ടാക്സികളും ഓടാതെ ഇരുന്നതോടെ പൊതുജനം പെരുവഴിയിലായി. എക്സ്പ്രസ്സ് ട്രെയിനുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ ഭൂരിപക്ഷം തീവണ്ടികളും മണിക്കൂറുകള്‍ വൈകിയോടുകയാണ് കേരളത്തിന് പുറത്തും പലയിടത്തും തീവണ്ടികള്‍ തടയുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ആറ് മണിക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സ് സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഒന്നരമണിക്കൂര്‍ വൈകി ഏഴരയ്ക്കാണ് സര്‍വ്വീസ് ആരംഭിച്ചത്. ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസ്സ് […]

യാത്രക്കാരെ വലച്ച്‌ നാളെ മുതല്‍ 24 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം

കൊച്ചി: വീണ്ടും ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണമേര്‍പ്പെടുത്തി റെയില്‍വേ. ഇടപ്പള്ളി യാര്‍ഡില്‍ നടക്കുന്ന റെയില്‍ നവീകരണപ്രവര്‍ത്തനങ്ങളുടെയും പാളം കൂട്ടിയോജിപ്പിക്കലിന്‍റെയും ഭാഗമായാണ് നാളെ മുതല്‍ 24 വരെ ഈ പാതയിലെ ട്രെയിനുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ക്രിസ്മസ് അവധിക്കാലത്തുള്ള ഈ ഗതാഗത നിയന്ത്രണം യാത്രക്കാരെ വലക്കും. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56373), തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56374), ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56375) എന്നീ സര്‍വീസുകള്‍ നാളെ പൂര്‍ണമായും റദ്ദാക്കി. നാളെ പുലര്‍ച്ചെ 5.15 ന് എറണാകുളത്തു നിന്നു പുറപ്പെടേണ്ട എറണാകുളം-പുനെ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് […]

അറ്റകുറ്റപ്പണി: നാളത്തെ 4 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: കൊച്ചി ഇടപ്പള്ളി റെയില്‍ പാതയില്‍ പാളങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ നാളത്തെ നാല് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. 56370 എറണാകുളം- ഗുരുവായൂര്‍, 56375 ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍, 56373 ഗുരുവായൂര്‍- തൃശൂര്‍, 56374 തൃശൂര്‍- ഗുരുവായൂര്‍ എന്നീ ട്രെയ്‌നുകളാണ് റദ്ദാക്കിയത്. ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ എക്‌സ്പ്രസ്, മാവേലി, മലബാര്‍ എക്‌സ്പ്രസ്, ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി, കാരയ്ക്കല്‍ എക്‌സ്പ്രസ് തുടങ്ങിയ പത്തോളം ട്രെയ്‌നുകള്‍ ഇടപ്പള്ളിയില്‍ 15 മിനിറ്റ് പിടിച്ചിടും. തിരുവനന്തപുരം- മധുര എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഒരു […]

തീവണ്ടിയിലെ ലേഡീസ് ഓണ്‍ലി കോച്ചുകള്‍ക്ക്’പൂട്ട്’ വീണു; യാത്ര ഇനി ജനറല്‍ കോച്ചുകളില്‍ മാത്രം!

തിരുവനന്തപുരം: തീവണ്ടിയിലെ ലേഡീസ് ഓണ്‍ലി കോച്ചികള്‍ നിര്‍ത്തലാക്കുന്നുവെന്ന് അറിയിച്ച്‌ ഇന്ത്യന്‍ റെയില്‍വെ. ദീര്‍ഘദൂര തീവണ്ടികളിലാണ് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക കോച്ചുകളാണ് റെയില്‍വെ നിര്‍ത്തലാക്കുന്നത്. പകരം ജനറല്‍കോച്ചുകളിലെ നിശ്ചിത സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കും. ബസുകളിലെ സീറ്റ് സംവരണത്തിന്‍റെ മാതൃകയില്‍ സ്ത്രീകളുടെ സീറ്റുകള്‍ തിരിച്ചറിയാന്‍ സ്റ്റിക്കര്‍ പതിക്കും. തിരുവനന്തപുരം-ചെന്നെ മെയില്‍, കൊച്ചുവേളി-ബംഗളൂരൂ എന്നീ തീവണ്ടികളിലാണ് ആദ്യഘട്ടത്തില്‍ ഈ ക്രമീകരണം നടപ്പാക്കിയത്. മറ്റു തീവണ്ടികളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഈ രണ്ട് തീവണ്ടികളിലും നിലവിലുള്ള മൂന്ന് ജനറല്‍ കമ്പാര്‍ട്ട്മെന്‍റുകളിലൊന്നില്‍ ഒന്നുമുതല്‍ […]

തൃശൂര്‍ ഷൊര്‍ണൂര്‍ റൂട്ടില്‍ നവംബര്‍ 1 മുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

ഷൊര്‍ണൂര്‍: തൃശൂര്‍ ഷൊര്‍ണൂര്‍ റെയില്‍ പാതയില്‍ നവംബര്‍ 1 മുതല്‍ 15 വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം. വടക്കാഞ്ചേരി, മുളങ്കുന്നത്തുക്കാവ് റെയില്‍വേ സ്റ്റേഷനുകളില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ഏതാനും ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. നവംബര്‍ 1, 3, 4, 5, 8, 10, 11, 12, 15 എന്നീ ദിവസങ്ങളാണു ട്രെയിന്‍ ഗതാഗതം പുനക്രമീകരിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ ഏതാനും ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 56605 കോയമ്പത്തൂര്‍ തൃശൂര്‍ പാസഞ്ചറും 56603 തൃശൂര്‍ […]

പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയത് 23 വരെ നീട്ടി; റെയില്‍വേയ്ക്കെതിരെ പ്രതിഷേധവുമായി യാത്രക്കാര്‍

കൊച്ചി: പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയത് റെയില്‍വേ ഈ മാസം 23 വരെ നീട്ടി. എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതിലും മറ്റ് ട്രെയിനുകളുടെ വൈകിയോട്ടത്തിലും പ്രതിഷേധിച്ചു ശക്തമായ സമരത്തിനും നിയമ നടപടികള്‍ക്കുമുളള ഒരുക്കത്തിലാണു യാത്രക്കാരുടെ സംഘടനകള്‍. റെയില്‍വേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു പ്രശ്‌നങ്ങള്‍ വഷളാക്കുന്നതെന്നിരിക്കെ ട്രെയിന്‍ വൈകുന്നതു സംബന്ധിച്ചു പരാതിപ്പെടുന്നവരെ പരിഹസിക്കുന്ന തരത്തിലുളള മറുപടിയാണു റെയില്‍വേ അധികൃതരില്‍ നിന്നു ലഭിക്കുന്നതെന്നു സ്ഥിരം യാത്രക്കാര്‍ പറയുന്നു. കേരളത്തേക്കാള്‍ മൂന്നിരിട്ടി ട്രെയിനുകള്‍ ഓടുന്ന […]

സംസ്ഥാനത്ത് ഇന്ന് പത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. ലോക്കോ പൈലറ്റുമാരുടെ തസ്തികകളില്‍ ഏറെക്കാലമായുള്ള ഒഴിവുകള്‍ ഇനിയും നികത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ലോക്കോ പൈലറ്റില്ല. ഇത് കാരണമാണ് ഇന്ന് 10 ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തലാക്കിയത്. തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചര്‍ തീവണ്ടികള്‍ ഇന്ന് നിര്‍ത്തലാക്കിയിട്ടുണ്ട്. ഗുരുവായൂര്‍-തൃശ്ശൂര്‍, പുനലൂര്‍-കൊല്ലം, ഗുരുവായൂര്‍-പുനലൂര്‍, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചര്‍ തീവണ്ടികള്‍ പൂര്‍ണമായും തൃശ്ശൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

ഇന്ന്‍ മുതല്‍ ഒക്ടോബര്‍ 6 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

എറണാകുളം: എറണാകുളത്തിനും ഇടപ്പള്ളിക്കുമിടയില്‍ റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഒക്ടോബര്‍ ആറു വരെ ചൊവ്വ, ശനി,ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. റദ്ദാക്കിയ ട്രെയിനുകള്‍: 16305 എറണാകുളം- കണ്ണൂര്‍ ഇന്‍റര്‍സിറ്റി 16306 കണ്ണൂര്‍- എറണാകുളം ഇന്‍റര്‍സിറ്റി 56362 കോട്ടയം- നിലമ്പൂര്‍ പാസഞ്ചര്‍ 56363 നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍ 56370 എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍ 56373 ഗുരുവായൂര്‍ -തൃശൂര്‍ പാസഞ്ചര്‍ 56374 തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ 56375 ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ ബദല്‍ ക്രമീകരണങ്ങള്‍ […]