ജോലിയിലെ ‘ആത്മാര്‍ത്ഥത’ ഹോട്ടലിന്‍റെ ഗ്ലാസ് ഡോര്‍ തകര്‍ത്തു- VIDEO

ചെറിയ അബദ്ധങ്ങളെങ്കിലും സംഭവിക്കാത്തവരായി ആരുമുണ്ടാവില്ല. പലപ്പോഴും നമ്മുടെ ശ്രദ്ധയില്ലായ്മ മൂലമാണ് പല അബദ്ധങ്ങളും സംഭവിക്കുക.

അത്തരത്തിലൊരു അബദ്ധം സംഭവിച്ചിരിക്കുന്നത് ചൈനയിലെ ഒരു ഹോട്ടലിലാണ്.  ഭക്ഷണം ബുക്ക് ചെയ്തവരുടെ ലിസ്റ്റ് എടുക്കാനായി ഹോട്ടലിലേക്ക് പാഞ്ഞുകയറിയ ഡെലിവറിബോയ് തന്‍റെ  വേഗതയില്‍ തകര്‍ത്തത് ഹോട്ടലിന്‍റെ ഗ്ലാസ് ഡോര്‍ ആയിരുന്നു.

വീഡിയോ കാണാം:

പക്ഷെ എങ്ങിനെയാണ് അത്തരമൊരു സംഭവം നടന്നതെന്ന് ഇപ്പോഴും യുവാവിന് മനസിലായില്ല.  എന്തായാലും ഈ വീഡിയോ ഇപ്പോള്‍ വൈറലായി മാറിക്കഴിഞ്ഞു.

ഓടി വന്നത് വളരെ വേഗത്തിലായിരുന്നതിനാല്‍ ചില്ല് തകര്‍ന്ന് തരിപ്പണമായി. ഹെല്‍മറ്റ് ധരിച്ചതിനാല്‍ തലയ്ക്ക് പരിക്ക് പറ്റിയിട്ടില്ല. ജോലിയിലെ ആത്മാര്‍ത്ഥത ഇത്രയും പരീക്ഷണം നല്‍കുമെന്ന്    അയാള്‍    എന്തായാലും സ്വപ്നത്തില്‍ പോലും വിചാരിച്ചുകാണില്ല.

 

Related posts

Leave a Reply

*