ചാലക്കുടി രാജീവ് വധക്കേസ്; സിപി ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വക്കേറ്റ് സി.പി ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഉദയഭാനുവിനെതിരെ വ്യക്തവും ശക്തവുമായ തെളിവുകള്‍ ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.

റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ രാജീവിന്‍റെ മരണത്തില്‍ ഗൂഢാലോചനാക്കുറ്റമാണ് ഉദയഭാനുവിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കേസിലെ മറ്റുപ്രതികളുമായും ഉദയഭാനുവിന് അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ഉദയഭാനുവിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസിലെ മറ്റു പ്രതികളുമായി ഫോണില്‍ സംസാരിച്ചത് ഗൂഢലോചനക്ക് തെളിവായി കണക്കാക്കാനാകില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.

പരിയാരം തവളപ്പാറയില്‍ കോണ്‍വെന്‍റിന്‍റെ  ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ സെപ്തംബര്‍ 29 ന് രാവിലെയായിരുന്നു ചാലക്കുടിയിലെ വസ്തു ബ്രോക്കറായ രാജീവിന്‍റെ  മൃതദേഹം കണ്ടെത്തിയത്.

prp

Related posts

Leave a Reply

*