ഷാജി പാപ്പന്‍ വീണ്ടും; ‘ആട് 2’ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആട് 2’. 2015 ല്‍ പുറത്തിറങ്ങിയ ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇത്. ചിത്രത്തിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

ആദ്യഭാഗം പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ച ഫ്രൈഡേ ഫിലിംസ് തന്നെയാണ് ഇത്തവണയും ചിത്രം  നിര്‍മ്മിച്ചിരിക്കുന്നത്. ഷാജി പാപ്പനായി ജയസൂര്യ വീണ്ടും വെള്ളിത്തിരയില്‍ എത്തുമ്പോള്‍ പാപ്പന്‍റെ  എല്ലാ കൂട്ടുകാരും രണ്ടാം വരവിലും കൂടെ ഉണ്ടാകും. തിയേറ്ററില്‍ വേണ്ടത്ര പ്രതികരണം ഉണ്ടാക്കാന്‍ കഴിയാതെ പോയ ഒന്നാം ഭാഗം  സോഷ്യല്‍ മീഡിയ വഴി മികച്ച അഭിപ്രായം നേടിയിരുന്നു.

ജയസൂര്യക്ക് പുറമെ സണ്ണിവെയ്ന്‍, വിനായകന്‍, വിജയ് ബാബൂ, രഞ്ജി പണിക്കര്‍, ധര്‍മ്മജന്‍ ബോള്‍ ഗാട്ടി പിന്നെ പിങ്കി എന്ന അട്ടിന്‍ കുട്ടിയും വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെടുകയാണ്. വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് നിര്‍മ്മാണം.

ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീഷിക്കുന്നത്.

prp

Related posts

Leave a Reply

*