സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടന്മാര്‍ ജയസൂര്യയും സൗബിനും, മികച്ച നടി നിമിഷ സജയന്‍, സ്വഭാവ നടന്‍ ജോജു ജോര്‍ജ്,

തിരുവനന്തപുരം: 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും (ചിത്രം-ക്യാപ്റ്റന്‍) സൌബീന്‍ ഷാഹിറും(സുഡാനി ഫ്രം നൈജീരിയ) പങ്കിട്ടു.

മികച്ച നടിക്കുള്ള പുരസ്കാരം നിമിഷ സജയന്(ചോല) ലഭിച്ചു. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ജോജു ജോര്‍ജ്ജ്( ജോസഫ്, ചോല), സ്വഭാവ നടിക്കുള്ള പുരസ്കാരങ്ങള്‍ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ക്ക് ലഭിച്ചു.

സംവിധായകനായ കുമാര്‍ സാഹ്നിയായിരുന്നു ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകനായ കെജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകനായ ബേണി ഇഗ്നേഷ്യസ്, മോഹന്‍ദാസ് അഭിനേത്രിയായ നവ്യ നായര്‍ തുടങ്ങിയവരുള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

മറ്റ് പുരസ്കാരങ്ങള്‍

സ്വഭാവ നടന്‍- ജോജു ജോര്‍ജ് (ജോസഫ്, ചോല)
സ്വഭാവ നടി- സാവിത്രി ശ്രീധരന്‍
സംവിധായകന്‍- ശ്യാമപ്രസാദ്

മികച്ച ചിത്രം- കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ (ഷെരീഫ്.സി)
തിരക്കഥ- സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
പശ്ചാത്തല സംഗീതം- ബിജിപാല്‍
ഗായകന്‍- വിജയ് യേശുദാസ്
ഗായിക- ശ്രേയാ ഘോഷാല്‍
ഗാനരചന- ഹരിനാരായണന്‍
ജനപ്രിയ ചിത്രം- സുഡാനി ഫ്രം നൈജീരിയ
മികച്ച ചലച്ചിത്ര ഗ്രന്ഥം- മലയാള സിനിമ പിന്നിട്ട വഴികള്‍ (എം ജയരാജ്)
മികച്ച രണ്ടാമത്തെ ചിത്രം- സണ്‍ഡേ

prp

Related posts

Leave a Reply

*