മേരിക്കുട്ടി കാരണം കിട്ടിയ സ്‌കിന്‍ അലര്‍ജിക്ക് ഇയാള്‍ ഇപ്പോഴും മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു; ജയസൂര്യയെപ്പറ്റി സുഹൃത്ത് രഞ്ജിത്ത് പറയുന്നു

പോയ വര്‍ഷങ്ങളില്‍, പലപ്പോഴും പല കഥാപാത്രങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നടനുള്ള മത്സരത്തില്‍ ജയസൂര്യയുണ്ടായിരുന്നു. പക്ഷേ, അവസാന നിമിഷം അദ്ദേഹം ഒഴിവാക്കപ്പെട്ടു. പ്രത്യേക പരാമര്‍ശങ്ങളില്‍ തൃപ്തനായി. എന്നാല്‍, ആ മാറ്റിനിര്‍ത്തപ്പെടലുകളുടെയൊക്കെ നഷ്ടം നികത്തുന്നതായി ഈ വര്‍ഷം അദ്ദേഹത്തെ തേടിയെത്തിയ മികച്ച നടനെന്ന ബഹുമതി. ക്യാപ്റ്റനിലെയും ഞാന്‍ മേരിക്കുട്ടിയിലെയും ഒന്നിനൊന്നു വേറിട്ട രണ്ടു കഥാപാത്രങ്ങള്‍ക്ക്, 2018 ലെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ജയസൂര്യയ്ക്കു സമ്മാനിക്കുമ്പോള്‍ അത് ആ നടന്‍റെ പതറാത്ത പരിശ്രമങ്ങള്‍ക്കു കൂടിയുള്ള അഭിനന്ദനമായി. അതിന്‍റെ […]

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടന്മാര്‍ ജയസൂര്യയും സൗബിനും, മികച്ച നടി നിമിഷ സജയന്‍, സ്വഭാവ നടന്‍ ജോജു ജോര്‍ജ്,

തിരുവനന്തപുരം: 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും (ചിത്രം-ക്യാപ്റ്റന്‍) സൌബീന്‍ ഷാഹിറും(സുഡാനി ഫ്രം നൈജീരിയ) പങ്കിട്ടു. മികച്ച നടിക്കുള്ള പുരസ്കാരം നിമിഷ സജയന്(ചോല) ലഭിച്ചു. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ജോജു ജോര്‍ജ്ജ്( ജോസഫ്, ചോല), സ്വഭാവ നടിക്കുള്ള പുരസ്കാരങ്ങള്‍ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ക്ക് ലഭിച്ചു. സംവിധായകനായ കുമാര്‍ സാഹ്നിയായിരുന്നു ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകനായ കെജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, […]

‘ഇളയരാജ’യില്‍ മനോഹരമായ കപ്പലണ്ടി പാട്ടുമായി ജയസൂര്യ- video

മണലിട്ട് വറുത്തു കോരിയ കപ്പലണ്ടി പോലെ നല്ല രുചികരമായ കപ്പലണ്ടി ഗാനവുമായി ജയസൂര്യ എത്തി. മാധവ് രാമദാസന്‍ സംവിധാനം ചെയ്ത് ഗിന്നസ് പക്രു നായക വേഷത്തിലെത്തുന്ന ‘ഇളയരാജ’യിലാണ് ജയസൂര്യ വീണ്ടും ഗാനം ആലപിച്ചത്. മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെക്കൊണ്ട് പാട്ടു പാടിച്ച സംഗീത സംവിധായകന്‍ രതീഷ് വേഗയുടേതാണ് ഈണം. മേല്‍വിലാസം, അപ്പോത്തിക്കരി എന്നീ സിനിമകളുടെ സംവിധായകനാണ് മാധവ് രാമദാസന്‍. അപ്പോത്തിക്കരിയില്‍ ജയസൂര്യ പ്രധാന വേഷം ചെയ്തിരുന്നു.2005ല്‍ പുറത്തിറങ്ങിയ ഇമ്മിണി നല്ലൊരാളിലെ കോമളവല്ലി എന്ന് തുടങ്ങുന്ന ഗാനമാണ് ജയസൂര്യയെ […]

‘പ്രേതം 2’ വിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു- VIDEO

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ‘പ്രേതം 2’ വിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ഞാനുണ്ടിവിടെ…’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നിതിന്‍ രാജ് ആണ്. ആനന്ദ് മധുസുദനന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നതും ആനന്ദ് തന്നെയാണ്. 2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേതത്തിന്‍റെ രണ്ടാം ഭാഗമാണ് പ്രേതം 2 . വരിക്കാശ്ശേരി മനയാണ് പ്രധാന ലൊക്കേഷന്‍. ദുര്‍ഗ കൃഷ്ണ, സാനിയ അയ്യപ്പന്‍, സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, […]

ജയസൂര്യയുടെ ‘പ്രേതം 2’ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങും

രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം പ്രേതം 2 ന്‍റെ ട്രെയിലര്‍ ഇന്ന് 7 മണിക്ക് പുറത്തിറങ്ങും.  വീണ്ടും മെന്‍റലിസ്റ്റിന്‍റെ വേഷത്തില്‍ തന്നെയാണ് പ്രേതം 2ല്‍ ജയസൂര്യ എത്തുന്നത്. സാനിയ ഇയ്യപ്പനും ദുര്‍ഗ കൃഷ്ണയുമാണ് നായികമാരായെത്തുന്നത്. പ്രേതം 2വിനു പുറമെ മോഹന്‍ലാലിന്‍റെ ലൂസിഫറിലും സാനിയ അഭിനയിക്കുന്നുണ്ട്. മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹമാണ് ദുര്‍ഗയുടെ അടുത്ത ചിത്രം. 2016ലാണ് പ്രേതം റിലീസ് ചെയ്തത്. ഹൊറര്‍ കോമഡി ത്രില്ലര്‍ ചിത്രമായിരുന്നു പ്രേതം. ജയസൂര്യ, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീന്‍, അജു വര്‍ഗ്ഗീസ്, ശ്രുതി […]

കേരളത്തിലെ പിള്ളേര്‍ക്ക് പൊങ്കാല ഇടാന്‍ മാത്രമല്ല; ചത്ത് പണിയെടുക്കാനും അറിയാം: ജയസൂര്യ- VIDEO

പ്രളയക്കെടുതിയില്‍ നട്ടം തിരിഞ്ഞ കേരളത്തെ ഒറ്റക്കെട്ടായി നിന്നാണ് എല്ലാ മലയാളികളും നേരിട്ടത്. രാഷ്ട്രീയക്കാര്‍, സിനിമാ താരങ്ങള്‍ മുതല്‍ സാധാരണ മനുഷ്യര്‍ വരെ. കേരളത്തിലെ യുവത്വം ആണ് ഇതിനു മുന്നിട്ട് ഇറങ്ങിയത്. ക്യാമ്പുകളില്‍ വോളന്റീയര്‍മാരായും സാധനങ്ങള്‍ എത്തിച്ചു കൊടുക്കാനും ഒറ്റക്കെട്ടായി അവര്‍ നിന്നു. കേരളത്തിലെ യുവാക്കളെ പ്രശംസിച്ച് നടന്‍ ജയസൂര്യ രംഗത്തെത്തിയിരിക്കുകയാണ്. ‘കേരളത്തിലെ പിള്ളേര്‍ക്ക് ഫെയ്‌സ്ബുക്കില്‍ പൊങ്കാല ഇടാന്‍ മാത്രം അല്ല, ചത്ത് പണിയെടുക്കാനും അറിയാം.’ എന്ന് ജയസൂര്യ പറഞ്ഞു. സഹായങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദി. ആലപ്പുഴ, ചെങ്ങന്നൂര്‍ […]

ജോണ്‍ ഡോണ്‍ ബോക്‌സ്‌കോയ്‌ക്കൊപ്പം പ്രേത വേട്ടയ്ക്കിറങ്ങാന്‍ അവസരം, പുതുമുഖങ്ങളെ തേടുന്നു

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ രഞ്ജിത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടിലെ പുതിയ ചിത്ര പ്രഖ്യാപിച്ചിരിക്കുകയാണ്. ജയസൂര്യ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന മെന്‍റലിസ്റ്റായി എത്തിയ പ്രേതം എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായിട്ടാണ് ഇരുവരും ഇക്കുറി എത്തുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായി എത്തിയ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ബോക്‌സ് ഓഫീസ് വിജയം നേടിയതിന് പിന്നാലെയാണ് മറ്റൊരു ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ഈ കൂട്ടുുകെട്ട് എത്തുന്നത്. പ്രേതം 2വില്‍ ജയസൂര്യയ്‌ക്കൊപ്പം ഒരു പിടി പുതുമുഖങ്ങളേയും അവതരിപ്പിക്കുന്നുണ്ട്. […]

പെണ്ണിന്‍റെ വിചാരങ്ങളും വികാരങ്ങളും സ്വപ്‌നങ്ങളുമായി ഞാന്‍ മേരിക്കുട്ടി; ട്രെയിലര്‍ പുറത്ത്

എന്‍റെ ശരീരം ആണിന്‍റെയാണ് എന്നാല്‍ എന്‍റെ വികാരം പെണ്ണിന്‍റെയാണ്.. ഞാന്‍ മേരിക്കുട്ടി..ജയസൂര്യയുടെ ‘ഞാന്‍ മേരിക്കുട്ടി’ പ്രേക്ഷകര്‍ക്ക് ആവേശം പകരുകയാണ്. ട്രെയിലര്‍ ഒരു ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. പോസിറ്റീവ് കമന്റുകളാണ് മേരിക്കുട്ടിക്ക് ലഭിക്കുന്നത്. ജയസൂര്യ ശരിക്കും ഞെട്ടിച്ചുവെന്ന് പറയാം. കഥാപാത്രങ്ങളില്‍ പുതുമകള്‍ കൊണ്ടുവന്ന് പലപ്പോഴും ജയസൂര്യ എന്ന നടന്‍ നടനവിസ്മയം തീര്‍ത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ജയസൂര്യയില്‍ നിന്ന് മലയാളികള്‍ പ്രതീക്ഷിക്കുന്നതും പതിന്മടങ്ങാണ്. ട്രാന്‍സ്‌ജെന്‍ഡറായി ജയസൂര്യ എത്തുമ്പോള്‍ അത്തരം വിഭാഗക്കാര്‍ക്ക് സംഭവിക്കുന്ന ദുരനുഭവങ്ങളും പ്രതിബദ്ധതകളുമാണ് മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ വരച്ചു കാട്ടുന്നത്. രഞ്ജിത് […]

സാരിയുടുത്ത് നടക്കുന്ന സ്ത്രീകളെക്കുറിച്ചോര്‍ത്ത് അത്ഭുതപ്പെടുന്നു: ജയസൂര്യ

‘ഞാന്‍ മേരിക്കുട്ടി’ എന്ന സിനിമയിലൂടെ പെണ്‍വേഷത്തുകയാണ് മലയാളികളുടെ പ്രിയ താരം ജയസൂര്യ. ശരീരം കൊണ്ടു മാത്രമല്ല മനസ്സുകൊണ്ടും പെണ്ണാണ് മേരിക്കുട്ടിയെന്നും താരം വ്യക്തമാക്കിയിരികുകയാണ്. വളരെ നാളുകള്‍ക്ക് മുന്‍പ് ഒരു നടിക്കൊപ്പം കണ്ട ട്രാന്‍സ്ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റില്‍ നിന്നാണ് രഞ്ജിത്ത് ശങ്കറിന് മേരിക്കുട്ടിയുടെ കഥ ജനിക്കുന്നത്. ആദ്യം തമാശയായി ചിത്രം എടുക്കാനാണ് പദ്ധതിയിട്ടത്. പിന്നീട് ഒരു സന്ദേശം നല്‍കുന്ന ചിത്രമാക്കിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിനിമ കണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സന്തോഷം തോന്നണം അല്ലാതെ ചിത്രത്തിലൂടെ ഒരു രീതിയിലും അവരെ വേദനിപ്പിക്കരുതെന്ന് ഞങ്ങള്‍ […]

ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു

കൊച്ചി: കൊച്ചി ചെലവന്നൂരിലെ ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി നടക്കുന്നു. കൊച്ചി കോര്‍പ്പറേഷനാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പ് എറണാകുളം സ്വദേശിയായ ബാബുവാണ് ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കിയത്. ജയസൂര്യ കായല്‍ കയ്യേറി അനധികൃതമായി ബോട്ടുജെട്ടിയും മറ്റും നിര്‍മ്മിക്കുന്നതായി ആയിരുന്നു പരാതി. ചെലവന്നൂര്‍ കായല്‍ കൈയേറി ബോട്ട് ജെട്ടി നിര്‍മ്മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ ജയസൂര്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജയസൂര്യ സമര്‍പ്പിച്ച അപ്പീല്‍ തദ്ദേശ ട്രൈബ്യൂണല്‍ നേരത്തെ തള്ളിയിരുന്നു. കേസില്‍ ജയസൂര്യ മൂന്നാം […]