പെണ്ണിന്‍റെ വിചാരങ്ങളും വികാരങ്ങളും സ്വപ്‌നങ്ങളുമായി ഞാന്‍ മേരിക്കുട്ടി; ട്രെയിലര്‍ പുറത്ത്

എന്‍റെ ശരീരം ആണിന്‍റെയാണ് എന്നാല്‍ എന്‍റെ വികാരം പെണ്ണിന്‍റെയാണ്.. ഞാന്‍ മേരിക്കുട്ടി..ജയസൂര്യയുടെ ‘ഞാന്‍ മേരിക്കുട്ടി’ പ്രേക്ഷകര്‍ക്ക് ആവേശം പകരുകയാണ്. ട്രെയിലര്‍ ഒരു ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.

പോസിറ്റീവ് കമന്റുകളാണ് മേരിക്കുട്ടിക്ക് ലഭിക്കുന്നത്. ജയസൂര്യ ശരിക്കും ഞെട്ടിച്ചുവെന്ന് പറയാം. കഥാപാത്രങ്ങളില്‍ പുതുമകള്‍ കൊണ്ടുവന്ന് പലപ്പോഴും ജയസൂര്യ എന്ന നടന്‍ നടനവിസ്മയം തീര്‍ത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ജയസൂര്യയില്‍ നിന്ന് മലയാളികള്‍ പ്രതീക്ഷിക്കുന്നതും പതിന്മടങ്ങാണ്.

ട്രാന്‍സ്‌ജെന്‍ഡറായി ജയസൂര്യ എത്തുമ്പോള്‍ അത്തരം വിഭാഗക്കാര്‍ക്ക് സംഭവിക്കുന്ന ദുരനുഭവങ്ങളും പ്രതിബദ്ധതകളുമാണ് മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ വരച്ചു കാട്ടുന്നത്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത് അഞ്ച് ട്രാന്‍സ് വിമന്‍ ചേര്‍ന്നാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച മേക്ക്അപ് ആര്‍ടിസ്റ്റുകളിലൊരാളായ രഞ്ജു രഞ്ജിമാര്‍, ഐ.ടി പ്രൊഫഷനലായ സാറ ഷെയ്ഖ, ബിസിനുകാരിയായ തൃപ്തി ഷെട്ടി, സാമൂഹ്യപ്രവര്‍ത്തക ശീതള്‍, നിയമോപദേശകയായ റിയ എന്നിവര്‍ ചേര്‍ന്നാണ് ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ പുറത്തിറക്കിയത്.

ജുവല്‍ മേരി, ഇന്നസെന്‍റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍.പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനു ശേഷം ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീം ഒന്നിക്കുന്ന ചിത്രമാണിത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം, പ്രേതം എന്നിവയും ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ്. മേരിക്കുട്ടി ജൂണ്‍ 15ന് തിയറ്ററുകളിലെത്തും.

prp

Related posts

Leave a Reply

*