പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ഭീകരത; സിപിഐ എം പ്രവര്‍ത്തകനേയും ഭാര്യയേയും ചുട്ടുകൊന്നു

ന്യൂഡല്‍ഹി : പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സിപിഐ എം പ്രവര്‍ത്തകനെയും ഭാര്യയേയും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തീവച്ചുകൊന്നു. ദിബു ദാസ് ഭാര്യ ഉഷ ദാസ് എന്നിവരെയാണ് അക്രമിസംഘം തീവച്ചുകൊന്നത്. പോളിംഗ് തുടരുകയാണ്.

രാവിലെ ഏഴുമണിയോടെയാണ് പോളിംഗിന് തുടക്കമായത്. പിന്നാലെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം തുടങ്ങി. നോര്‍ത്ത് പര്‍ഗാനയിലാണ് സിപിഐഎമ്മുകാര്‍ക്കു നേരെ വ്യാപക അക്രമമുണ്ടായത്. ഇരുപത് സിപിഐഎം പ്രവര്‍ത്തകര്‍ക്കും ത്രിണമൂല്‍ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

തൃണമൂല്‍ പ്രവര്‍ത്തകര്‍ പലയിടത്തും ബൂത്തുകള്‍ കൈയേറി. വോട്ടര്‍മാരെ ബൂത്തുകളിലേക്ക് എത്താതെ തടയുന്നു.  തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷവും ചിലയിടങ്ങളിലുണ്ട്. ബങ്കറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ആക്രമണം ഉണ്ടായി. ക്യാമറകള്‍ തല്ലിത്തകര്‍ത്തു. ഒരു ചാനല്‍ വാഹനം തീയിടുകയും ചെയ്തു. ഉലുബേരിയയില്‍ പൊലീസിനു നേരെ ബോംബേറുണ്ടായി. ബിജെപിയും സിപിഐഎം സഖ്യമാണ് അക്രമത്തിന് പിന്നിലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. അസന്‍സോളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കുനേരെ ബോംബേറുണ്ടായി.

സംസ്ഥാനത്ത് നിരന്തരമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന തൃണമൂല്‍ പ്രവര്‍ത്തകര്‍ നാമനിര്‍ദ്ദേശ പത്രിക പോലും സമര്‍പ്പിക്കാന്‍ സിപിഐഎം പ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല. വനിതകള്‍പോലും ക്രൂരമര്‍ദനത്തിന് ഇരയായി. ഹൂഗ്ലി ജില്ലയിലെ അരംബാഗില്‍ സിപിഐ എം വനിതാസ്ഥാനാര്‍ഥികളെ ബ്ലോക്ക് ഓഫീസില്‍ നിന്ന് വലിച്ചിറക്കി റോഡിലിട്ട് ക്രൂരമായി മര്‍ദിച്ചിരുന്നു.

prp

Related posts

Leave a Reply

*