പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ഭീകരത; സിപിഐ എം പ്രവര്‍ത്തകനേയും ഭാര്യയേയും ചുട്ടുകൊന്നു

ന്യൂഡല്‍ഹി : പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സിപിഐ എം പ്രവര്‍ത്തകനെയും ഭാര്യയേയും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തീവച്ചുകൊന്നു. ദിബു ദാസ് ഭാര്യ ഉഷ ദാസ് എന്നിവരെയാണ് അക്രമിസംഘം തീവച്ചുകൊന്നത്. പോളിംഗ് തുടരുകയാണ്. രാവിലെ ഏഴുമണിയോടെയാണ് പോളിംഗിന് തുടക്കമായത്. പിന്നാലെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം തുടങ്ങി. നോര്‍ത്ത് പര്‍ഗാനയിലാണ് സിപിഐഎമ്മുകാര്‍ക്കു നേരെ വ്യാപക അക്രമമുണ്ടായത്. ഇരുപത് സിപിഐഎം പ്രവര്‍ത്തകര്‍ക്കും ത്രിണമൂല്‍ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. തൃണമൂല്‍ പ്രവര്‍ത്തകര്‍ പലയിടത്തും ബൂത്തുകള്‍ കൈയേറി. വോട്ടര്‍മാരെ ബൂത്തുകളിലേക്ക് എത്താതെ തടയുന്നു.  തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി […]

മോദിയെ പുകഴ്ത്തുന്ന വീഡിയോയുമായി ശംഭുലാല്‍; അഫ്രൂള്‍ ഖാനെ കൊന്നതില്‍ കുറ്റബോധമില്ലെന്ന്

ജോധ്പൂര്‍: ബംഗാള്‍ സ്വദേശിയായ അഫ്രൂള്‍ ഖാനെ ജീവനോടെ കത്തിച്ചുകൊന്നതില്‍ തെല്ലും കുറ്റബോധമില്ലെന്ന് ജയിലില്‍ കഴിയുന്ന പ്രതി ശംഭുലാല്‍. ജോധ്പൂര്‍ ജയിലില്‍നിന്നും അനധികൃതമായി ചിത്രീകരിച്ച വീഡിയോയിലാണ് ശംഭുലാലിന്‍റെ  വീരവാദം. ദില്ലിയിലെ തിഹാര്‍ ജയില്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും ശക്തമായ സുരക്ഷാസന്നാഹങ്ങളുള്ള ജയിലാണിത്. അവിടെനിന്നുമാണ് മുസ്ലീം വിദ്വേഷം നിറഞ്ഞ, മോദിയെ പുകഴ്ത്തുന്ന വീഡിയോ അനധികൃതമായി ചീത്രീകരിച്ച്‌ പുറത്തിറക്കിയത്. വീഡിയോയില്‍ ജയിലില്‍ തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വീഡിയോയില്‍ നേരത്തെ തയ്യാറാക്കിയ കുറിപ്പ് […]

ജമ്മു കശ്മീരിന്‍റെ ചില ഭാഗങ്ങള്‍ ചൈനയില്‍; പത്താംക്ലാസ് പരീക്ഷയില്‍ തെറ്റായി ചിത്രീകരിച്ച ഭൂപടം നല്‍കിയതില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ കത്ത്

കൊല്‍ക്കത്ത: ഇന്ത്യയുടെ തെറ്റായ ഭൂപടം ഉപയോഗിച്ച്‌ പരീക്ഷ നടത്തിയെന്ന് ആക്ഷേപം. അടുത്തിടെ ബംഗാളില്‍ നടന്ന പത്താം ക്ലാസ് പരീക്ഷയില്‍ ഇന്ത്യയുടെ തെറ്റായി ചിത്രീകരിച്ച ഭൂപടമാണ് ഉപയോഗിച്ചതെന്നും അതില്‍ നടപടിയെടുക്കണമെന്നും ബിജെപി ബംഗാള്‍ ഘടകം, കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ക്കു കത്തെഴുതി. ജോഗ്രഫി പരീക്ഷയ്ക്കു നല്‍കിയ ഭൂപടത്തില്‍ ജമ്മു കശ്മീരിന്‍റെ ചില ഭാഗങ്ങള്‍ ചൈനയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു ബാനര്‍ജിയുടെ ആരോപണം. മാത്രമല്ല, അരുണാചല്‍ പ്രദേശ് ഇന്ത്യയില്‍നിന്നു വിട്ടുനില്‍ക്കുന്ന മേഖലയായിട്ടാണു ഭൂപടത്തില്‍ കാണിച്ചിരിക്കുന്നതെന്നും ബാനര്‍ജി […]