കര്‍ണാടക തെരഞ്ഞെടുപ്പ്​ കഴിഞ്ഞു; ഇന്ധന വില വര്‍ദ്ധിപ്പിച്ച്‌ എണ്ണക്കമ്പനികള്‍.

തിരുവനന്തപുരം: കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധന വില വര്‍ദ്ധിപ്പിച്ച്‌ എണ്ണക്കമ്പനികള്‍. തെരഞ്ഞെടുപ്പിലെ ജനരോഷം ഭയന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ കഴിഞ്ഞ 19 ദിവസമായി വില മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന്​ 17 പൈസ കൂടി 77.52 രൂപയായി. ഡീസല്‍ ലിറ്ററിന്​ 23 പൈസ കൂടി 70.56 രൂപയായി. തിരുവനന്തപുരത്ത് പെട്രോളിന് 78.85 രൂപയും ഡീസലിന് 71.81 രൂപയുമാണ് വില. അന്താരാഷ്‌ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നത് അനുസരിച്ച്‌ ദിവസം തോറും വില ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടെ കഴിഞ്ഞ മാസം 24നാണ് സര്‍ക്കാര്‍ ഇടപെട്ട് വില വര്‍ദ്ധനവ് താല്‍ക്കാലികമായി പിടിച്ചുനിര്‍ത്തിയത്.

ഇതിനിടെയാണ്​ കര്‍ണാടക തെരഞ്ഞെടുപ്പ്​ വന്നത്​. തെരഞ്ഞെടുപ്പില്‍ ഇന്ധനവിലയുടെ പേരിലുള്ള ജനരോക്ഷം ഒഴിവാക്കാനായി ഇനി വില വര്‍ധിപ്പിക്കരുതെന്ന്​ എണ്ണ കമ്പനികള്‍ക്ക്​ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന്​ കഴിഞ്ഞ 24ാം തിയതി മുതല്‍ കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. അന്താരാഷ്​ട്ര വിപണിയിലും ഇന്ധനവില നിലവില്‍ ഉയരുകയാണ്​. ഇതുകൊണ്ട്​ തന്നെ വരും ദിവസങ്ങളിലും ഇന്ത്യയില്‍ വില വര്‍ധിക്കാനാണ്​ സാധ്യത.

prp

Related posts

Leave a Reply

*