വാട്ട്സാപ്പില്‍ ലഭിക്കുന്ന യൂട്യൂബ് ലിങ്കുകള്‍ ഇനി വാട്ട്സാപ്പില്‍ തന്നെ കാണാം

വാട്ട്സാപ്പിലൂടെ ലഭിക്കുന്ന യൂട്യൂബ് ലിങ്കുകള്‍ ഇനി മുതല്‍ വാട്ട്സാപ്പില്‍ തന്നെ കാണുന്നതിനായി പുതിയ സംവിധാനം ഒരുങ്ങുകയാണ്. വാബ് ബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം അറിയിച്ചത്. വാട്ട്സാപ്പിന്‍റെ  2.17.81 ഐഓഎസ് പതിപ്പിലാണ് ഈ  സവിശേഷത ലഭ്യമാകുക.

വാട്ട്സാപ്പില്‍ ലഭിക്കുന്ന യൂട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുറത്ത് പോവാതെ തന്നെ വീഡിയോ പ്ലേ ആകും. പിക്ചര്‍ ഇന്‍ പിക്ചര്‍ എന്ന മോഡില്‍ ആണ് വീഡിയോ കാണാന്‍ സാധിക്കുക. ഇതിനിടയില്‍ ചാറ്റിങ്ങ് തുടരുകയും ചെയ്യാം.

കൂടാതെ വോയ്സ് മെസേജ് റെക്കോഡ് ചെയ്യുന്നതിനായി വിരല്‍ മുകളിലേക്ക് സ്വൈപ് ചെയ്ത് സന്ദേശങ്ങള്‍ റെക്കോഡ് ചെയ്യാന്‍ സാധിക്കും. ഇതിനു പുറമേ വോയ്സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് എളുപ്പത്തില്‍ മാറാനുള്ള പുതിയ സവിശേഷത അവതരിപ്പിക്കാനും വാട്ട്സാപ്പ് ലക്ഷ്യമിടുന്നുണ്ട്.

prp

Related posts

Leave a Reply

*