ഫിംഗര്‍പ്രിന്‍റ്​ ഫീച്ചറുമായി​ വാട്​സാ​പ്പ്

മെസേജിങ്​ ആപ്പായ വാട്​സാപ്പ്​ പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചു​. ആപ്പ്​ തുറക്കാന്‍ ഫിംഗര്‍പ്രിന്‍റ്​ സ്​കാനറാണ്​ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്​. നിലവില്‍ ബീറ്റാ വേര്‍ഷനിലാണ്​ സേവനം ഉള്‍പ്പെടുത്തിയിരിക്കുന്നത്​.

ടെക്​നോളജി വെബ്​സൈറ്റായ വാബീറ്റ ഇന്‍ഫോയാണ്​ ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയിരിക്കുന്നത്​. ആപ്പിന്‍റെ ഓപ്പറേറ്റിങ്​ സിസ്റ്റമായ ഐ.ഒ.എസില്‍ ഈ ഫീച്ചര്‍ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. സെറ്റിങ്​സ്​- അക്കൗണ്ട്​- പ്രൈവസി- യൂസ്​ ഫിംഗര്‍പ്രിന്‍റ്​ അണ്‍ലോക്ക്​ എന്നിങ്ങനെയാണ്​ പുതിയ സേവനം ഉപയോഗിക്കാനുള്ള ക്രമം.

നിരവധി തവണ ഫിംഗര്‍പ്രിന്‍റ്​ വഴി ആപ്പ്​ അണ്‍ലോക്ക്​ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ പിന്നീട്​ വാട്​സാപ്പ്​ കുറച്ച്‌​ നേരത്തേക്ക്​ ഉപയോഗിക്കാന്‍ സാധിക്കില്ല. പുതിയ സേവനം വാട്സാപ്പി​ന്​ അധിക സുരക്ഷ നല്‍കുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

prp

Related posts

Leave a Reply

*