അഭിനന്ദനെക്കുറിച്ചുള്ള 11 വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിന് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെക്കുറിച്ചുള്ള വീഡിയോകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനു കേന്ദ്ര നിര്‍ദേശം. അഭിനന്ദനെക്കുറിച്ചുള്ള 11 വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാനാണ് യൂട്യൂബിനോട് കേന്ദ്ര നിര്‍ദേശിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തന്‍റെ നിര്‍ദേശമനുസരിച്ചു വിവരസാങ്കേതിക മന്ത്രാലയമാണ് യൂട്യൂബിനു നിര്‍ദേശം നല്‍കിയത്. അതേസമയം, അഭിനന്ദനെക്കുറിച്ചുള്ള ഏതൊക്കെ വീഡിയോകളാണു നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നു പുറത്തുവിട്ടിട്ടില്ല. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ജയ്‌ഷെ മുഹമ്മദിന്‍റെ ഭീകര കേന്ദ്രം ആക്രമിച്ച ഇന്ത്യന്‍ വ്യോമസേനയുടെ നടപടിയില്‍ പ്രതിഷേധിച്ച് പാക്ക് വ്യോമസേന ബുധനാഴ്ച നിയന്ത്രണരേഖ […]

ആ വീഡിയോ വ്യാജം, ടൊവിനോയും പിഷാരടിയും അപമാനിച്ചിട്ടില്ല: വിനയ് ഫോര്‍ട്ട്‌- video

കൊച്ചി: അല്‍ഫോന്‍സ് പുത്രന്‍റെ മകളുടെ മാമോദീസ ചടങ്ങുകള്‍ക്കിടെ നടന്‍ വിനയ് ഫോര്‍ട്ടിനെ നടന്മാരായ ടൊവിനോ തോമസും രമേശ് പിഷാരടിയും അപമാനിച്ചുവെന്ന വാര്‍ത്തകളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ടൊവിനോയ്ക്കും രമേശിനുമെതിരേ രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. വൈറലായ വീഡിയോയുടെ താഴെ താരങ്ങള്‍ക്കെതിരെ ആരാധകര്‍ രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിതാ സംഭവത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി വിനയ് ഫോര്‍ട്ട് എത്തി. വീഡിയോകളിലും വാര്‍ത്തകളിലും കാണുന്നത് പോലെ യാതൊന്നും അവിടെ സംഭവിച്ചിട്ടില്ലെന്നും അത് തെറ്റിദ്ധാരണ ഉണ്ടാക്കി എടുക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയെടുത്ത […]

സോഷ്യൽ മീഡിയയിൽ വൈറലായി തണുപ്പൻ കുഞ്ഞാവ- VIDEO

കേരളം കുറച്ച് ദിവസങ്ങളായി തണുപ്പില്‍ മൂടിയിരിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും നാം ധാരാളം കണ്ടു. നിരവധി ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ തണുത്ത് വിറച്ചൊരു കുഞ്ഞാവയുടെ വീഡിയോ  സോഷ്യൽ മീഡിയയിൽ ഹൃദയം കീഴടക്കുകയാണ്. തണുപ്പത്തൊരു കുളിയും പാസാക്കി ക്യാമറയ്ക്കു മുന്നിലെത്തുകയാണ് കക്ഷി. അസഹനീയമായ തണുപ്പു കാരണം ആ കുഞ്ഞിപ്പല്ലുകള്‍ കൂട്ടിയിടിക്കുന്ന രസകരമായ കാഴ്ച ഇതിനോടകം സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.

യൂട്യൂബില്‍ നിന്ന് ഏഴുവയസുകാരന്‍ നേടിയത് 155 കോടി..

തലവാചകം വായിച്ചു നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്. മുതിർന്നവർക്ക് അത്ര പരിചയം പോരെങ്കിലും റയാൻ എന്ന കുട്ടിത്താരം കുട്ടികൾക്ക് സുപരിചിതനാണ്. കുട്ടികളുടെ കളിപ്പാട്ടങ്ങളെ കാര്യമായിത്തന്നെ വിശകലനം ചെയ്യുന്ന അമേരിക്കൻ ബാലനാണ് റയാൻ. പ്രതിവർഷം 220  ഡോളറാണ് ഈ കുട്ടിത്താരം യൂട്യൂബിൽ നിന്നും നേടുന്ന വരുമാനം. അതായതു ഏകദേശം 150  കോടി രൂപയിലും അധികം. യുഎസ് ബിസിനസ് മാഗസിനായ ഫോബ്‌സ് പുറത്ത് വിട്ട ഫസ്റ്റ് പെയ്ഡ് യൂട്യൂബ് സ്റ്റാര്‍സ് 2018 പട്ടികയിലെ ഒന്നാമനാണ് റയാന്‍. ഹോളിവുഡ് നടന്‍ ജെയ്ക് പോളിനെ […]

യൂട്യൂബില്‍ 15 കോടി വ്യൂവേഴ്‌സ് കടന്ന് 12 കാരിയുടെ അപൂര്‍വ നേട്ടം

ജനപ്രിയഗാനങ്ങള്‍ പാടി യുട്യൂബില്‍ വൈറലാകുന്നത് സ്ഥിരം കാഴ്ചയാണ്. ഇവിടെ പതിവിലും വ്യത്യസ്തമായി സൂര്യഗായത്രി എന്നപന്ത്രണ്ടുകാരി  പാടിയിരിക്കുന്നത് ശ്രുതിമധുരമായ ഭക്തിഗാനങ്ങളാണ്. മൂന്നരക്കോടി ജനങ്ങളുളള കേരളത്തില്‍ 15 കോടിയോളം പേരാണ് സൂര്യഗായത്രിയുടെ ഗാനങ്ങള്‍ ആസ്വദിച്ചിരിക്കുന്നത് എം.എസ് സുബ്ബലക്ഷ്മി പാടിയ ജയ ഗണേശ ജയ ഗണേശ എന്നു തുടങ്ങുന്ന ഗാനം സൂര്യഗായത്രി യൂട്യൂബില്‍ പാടിയപ്പോള്‍ കണ്ടത് 1.8 കോടിയോളം പേരാണ്.     വടകരയിലെ പുറമേരി കടത്തനാട്ട് രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സൂര്യഗായത്രിയെന്ന ഗായിക. ഹനുമാന്‍ ചാലീസാ […]

ആരാധകര്‍ ഏറ്റെടുത്ത ജിമിക്കി കമ്മല്‍ ഗാനം യുട്യൂബ് പിന്‍വലിച്ചു

കേരളവും ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളും ആടിപ്പാടിയ ജിമിക്കി കമ്മല്‍ ഗാനം യൂട്യൂബില്‍ നിന്ന് എടുത്തു കളഞ്ഞു. അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം നല്‍കി വിനീത് ശ്രീനിവാസന്‍, രഞ്ജിത് ഉണ്ണി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം ഔദ്യോഗിക ഗാനമാണ് കോപ്പി റൈറ്റിന്‍റെ പേരില്‍ നീക്കം ചെയ്തത്. ചിത്രത്തിന്‍റെ കോപ്പിറൈറ്റ് സ്വകാര്യ ടെലിവിഷന്‍ ചാനലായ അമൃതയ്ക്കാണ് നല്‍കിയത്. ഗാനം യൂട്യൂബില്‍ അപ് ലോഡ് ചെയ്തത് സത്യം ഓഡിയോസ് എന്ന സ്വകാര്യ കമ്പനിയായിരുന്നു. ഇവര്‍ക്കെതിരെ ചാനല്‍ നല്‍കിയ […]

യൂട്യൂബ് വീഡിയോ ഇനി വാട്സ്‌ആപ്പിനുള്ളില്‍ തന്നെ കാണാം

ഇനി യൂട്യൂബ് വീഡിയോ വാട്സ്‌ആപ്പില്‍ നിന്നും പുറത്തുപോവാതെ തന്നെ കാണാം. ഇതിന് സഹായിക്കുന്ന യൂട്യൂബ് ഇന്‍റഗ്രേഷന്‍ ഫീച്ചര്‍ വാട്സ്‌ആപ്പ് പുറത്തിറക്കി. വാട്സ്‌ആപ്പിന്‍റെ ഐഒഎസ് പതിപ്പിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാവും. നിലവില്‍ വാട്സ്‌ആപ്പില്‍ വരുന്ന യൂട്യൂബ് ലിങ്കുകള്‍ യൂട്യൂബ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ മാത്രമേ തുറക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ ഫീച്ചര്‍ ഉപയോഗിച്ച്‌ വാടസ്‌ആപ്പില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ വീഡിയോ കാണാന്‍ സാധിക്കും. ഐഒഎസ് വാട്സ്‌ആപ്പിന്‍റെ 2.18.11 അപ്ഡേറ്റിലാണ് പുതിയ ഫീച്ചര്‍ […]

സാഹസികപ്രകടനം യുവാവിന്‍റെ ജീവനെടുത്തു; കാമുകിക്ക് തടവ്ശിക്ഷ

ചിക്കാഗോ: ചീറിപ്പായുന്ന വെടിയുണ്ട എന്‍സൈക്ലോപീഡിയ ബുക്ക് കൊണ്ട് തടയുന്ന സാഹസിക പ്രകടനം ഷൂട്ട് ചെയ്യുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ കാമുകിക്ക് തടവ് ശിക്ഷ. അമേരിക്കയിലെ മിനിസോട്ടയിലെ കോടതി, യുവാവിന് നേര്‍ക്ക് വെടിയുതിര്‍ത്ത കാമുകി മൊണാലിസ പെരെസിന് ആറു മാസത്തെ തടവാണ് വിധിച്ചത്. ഈ വര്‍ഷം ജൂണിലായിരുന്നു സംഭവം. തടിയന്‍ എന്‍സൈക്ലോപീഡിയയുടെ കരുത്തില്‍ വിശ്വസിച്ചാണ് പാഞ്ഞുവരുന്ന വെടിയുണ്ട ബുക്ക് കൊണ്ട് തടയുന്നത് ഷൂട്ട് ചെയ്ത് യൂ ട്യൂബില്‍ പോസ്റ്റ് ചെയ്യാന്‍ പെട്രോ റൂയിസിന്‍റെയും കാമുകി മൊണാലിസയുടെയും ശ്രമം. പിസ്റ്റളില്‍ […]

യൂട്യൂബിലെ അപകീര്‍ത്തികരമായ വീഡിയോകള്‍ തടയാന്‍ ഗൂഗിള്‍

ലണ്ടന്‍: യൂട്യൂബില്‍ അപകീര്‍ത്തിപരമായ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയാന്‍ ഗൂഗിള്‍ പതിനായിരം ജീവനക്കാരെ നിയമിക്കുന്നു. തെറ്റിദ്ധരിപ്പിക്കുകയോ, കൃത്രിമത്വം നടത്തുകയോ, ശല്യപ്പെടുത്തുകയോ, ഉപദ്രവകരമായതോ ആയ വീഡിയോകള്‍ കണ്ടെത്തി തടയുകയാകും ഇവരുടെ  ലക്ഷ്യം. യൂട്യൂബ് ചീഫ് എക്സിക്യുട്ടീവ് സൂസന്‍ വൊജിസ്കിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  തീവ്രവാദപരവും അതിക്രമപരവുമായ വീഡിയോകള്‍ തിരിച്ചറിയുന്നതിനുള്ള സാങ്കേതികത തങ്ങളുടെ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. കുട്ടികളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങളെല്ലാം കണ്ടെത്താനാവുമെന്നും,തങ്ങളുടെ നയങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ 2018 ഓടെ ജീവനക്കാരെ ഇതിനായി നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണവുമായി […]

വാട്ട്സാപ്പില്‍ ലഭിക്കുന്ന യൂട്യൂബ് ലിങ്കുകള്‍ ഇനി വാട്ട്സാപ്പില്‍ തന്നെ കാണാം

വാട്ട്സാപ്പിലൂടെ ലഭിക്കുന്ന യൂട്യൂബ് ലിങ്കുകള്‍ ഇനി മുതല്‍ വാട്ട്സാപ്പില്‍ തന്നെ കാണുന്നതിനായി പുതിയ സംവിധാനം ഒരുങ്ങുകയാണ്. വാബ് ബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം അറിയിച്ചത്. വാട്ട്സാപ്പിന്‍റെ  2.17.81 ഐഓഎസ് പതിപ്പിലാണ് ഈ  സവിശേഷത ലഭ്യമാകുക. വാട്ട്സാപ്പില്‍ ലഭിക്കുന്ന യൂട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുറത്ത് പോവാതെ തന്നെ വീഡിയോ പ്ലേ ആകും. പിക്ചര്‍ ഇന്‍ പിക്ചര്‍ എന്ന മോഡില്‍ ആണ് വീഡിയോ കാണാന്‍ സാധിക്കുക. ഇതിനിടയില്‍ ചാറ്റിങ്ങ് തുടരുകയും ചെയ്യാം. കൂടാതെ വോയ്സ് മെസേജ് റെക്കോഡ് ചെയ്യുന്നതിനായി വിരല്‍ മുകളിലേക്ക് […]