യൂട്യൂബിലെ അപകീര്‍ത്തികരമായ വീഡിയോകള്‍ തടയാന്‍ ഗൂഗിള്‍

ലണ്ടന്‍: യൂട്യൂബില്‍ അപകീര്‍ത്തിപരമായ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയാന്‍ ഗൂഗിള്‍ പതിനായിരം ജീവനക്കാരെ നിയമിക്കുന്നു. തെറ്റിദ്ധരിപ്പിക്കുകയോ, കൃത്രിമത്വം നടത്തുകയോ, ശല്യപ്പെടുത്തുകയോ, ഉപദ്രവകരമായതോ ആയ വീഡിയോകള്‍ കണ്ടെത്തി തടയുകയാകും ഇവരുടെ  ലക്ഷ്യം.

യൂട്യൂബ് ചീഫ് എക്സിക്യുട്ടീവ് സൂസന്‍ വൊജിസ്കിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  തീവ്രവാദപരവും അതിക്രമപരവുമായ വീഡിയോകള്‍ തിരിച്ചറിയുന്നതിനുള്ള സാങ്കേതികത തങ്ങളുടെ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. കുട്ടികളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങളെല്ലാം കണ്ടെത്താനാവുമെന്നും,തങ്ങളുടെ നയങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ 2018 ഓടെ ജീവനക്കാരെ ഇതിനായി നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണവുമായി ബന്ധപ്പെട്ടതടക്കം നിരവധി തെറ്റായ വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അടക്കമുള്ളവര്‍ ഇന്‍റര്‍നെറ്റ് ഭീമന്‍മാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇത്തരം വീഡിയോകള്‍ തടയണമെന്ന് അവര്‍ ഗൂഗിള്‍ അടക്കമുള്ളവരോട് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ്‌ യൂട്യൂബ് കര്‍ശന തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്

prp

Related posts

Leave a Reply

*