നീരവ് മോദി അറസ്റ്റില്‍

ലണ്ടന്‍:  വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട  വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് നടപടി. രാജ്യംവിട്ട് പതിനേഴ് മാസത്തിന് ശേഷമാണ് നീരവ് അറസ്റ്റിലാകുന്നത്. ഇന്ന് 3.30 ഓടെ നീരവ് മോദിയെ ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും. വെസ്റ്റ് എന്‍ഡിലെ ആഡംബരവസതിയില്‍ വച്ചാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ഇന്ത്യയിലെ എന്‍ഫോഴ്സ്‌മെന്‍റിന്‍റെ ആവശ്യപ്രകാരമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റിലാണ് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് അപേക്ഷ […]

ബ്രിട്ടനില്‍ ജനിച്ച്‌ വളര്‍ന്ന വെള്ളക്കാരി പെണ്‍കുട്ടി ഇപ്പോള്‍ കറുത്തുകൊണ്ടിരിക്കുന്നു!; വെളുത്തവരെ കറുത്തവരാക്കാന്‍ കഴിയുന്നതെങ്ങനെ…

ലണ്ടന്‍: തൊലിയുടെ നിറം കറുപ്പായവരില്‍ ചിലര്‍ വെളുപ്പ് നിറമാകാന്‍ എന്ത് സാഹസവും ചെയ്യാറുണ്ട്. എന്നാല്‍ ബെല്‍ഫാസ്റ്റില്‍ ജനിച്ച 22 കാരി യുവതി ഹന്നാ ടിറ്റെന്‍സര്‍ എന്ന വെളുത്ത സുന്ദരി കറുപ്പ് നിറത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതോടെ തന്‍റെ തൊലിയുടെ നിറം കടുത്ത ശ്രമങ്ങളിലൂടെ കറുപ്പിച്ചിരിക്കുകയാണ്. ഇതോടെ വെളുത്തവരെ കറുത്തവരാക്കാന്‍ കഴിയുന്നത് എങ്ങനെ എന്ന ചോദ്യവും ഇത് കാണുന്നവരുടെ മനസില്‍ ഉയരുന്നുണ്ട്. വംശീയപരമായി ചിന്തിക്കുന്നതുകൊണ്ടല്ല താന്‍ നിറം മാറുന്നതെന്നും മറിച്ച്‌ താന്‍ കറുപ്പിനെ അത്രയേറെ ഇഷ്ടപ്പെടുന്നതു കൊണ്ടാണെന്നുമാണ് തന്‍റെ നിറം […]

പൗരത്വത്തിനായി കാത്ത് നിന്നില്ല; ഐഎസില്‍ ചേര്‍ന്ന യുവതിയുടെ കുഞ്ഞ് മരിച്ചു

ലണ്ടന്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഭാ​ഗമായി പ്രവര്‍ത്തിക്കവെ പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങി വരണമെന്ന് ബ്രിട്ടീഷ് സര്‍ക്കാറിനോട് അനുവാദം ആവശ്യപ്പെട്ട പത്തൊന്‍പതുകാരിയായ ഷെമീമ ബീഗത്തിന്‍റെ കുഞ്ഞ് മരിച്ചു. ന്യൂമോണിയ ബാധിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. അഭയാര്‍ഥി ക്യാമ്ബിന്‍റെ നടത്തിപ്പുകാരായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് വക്താവാണ് മരണവിവരം സ്ഥിരീകരിച്ചത്. സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ വച്ച്‌ ഫെബ്രുവരി 17നാണ് ഷെമീമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജെറാ എന്നാണ് കുഞ്ഞിന്‍റെ പേര്. ക്യാമ്പിന് സമീപം കുര്‍ദിശ് തടവില്‍ കഴിയുന്ന ഡച്ചുകാരനായ ഐഎസ് ഭീകരന്‍ […]

ഐഎസ് യുവതിക്ക് പ്രസവിക്കാന്‍ നാട്ടിലെത്തണം; വരവ് തടയുമെന്ന് ബ്രിട്ടന്‍

ലണ്ടന്‍: സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം ഐഎസില്‍ ചേരാന്‍ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷെമീമ ബീഗം പ്രസവത്തിനായി തിരികെ നാട്ടില്‍ എത്തുന്നത് എതിര്‍ത്ത് ബ്രിട്ടന്‍. ഭീകരസംഘടനയെ പിന്തുണച്ചവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ തിരിച്ചു വരവിനെ തടയാന്‍ മടിക്കില്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഇവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയോ രാജ്യത്തുനിന് ഒഴിവാക്കുകയോ വേണമെന്നും ജാവിദ് കൂട്ടിച്ചേര്‍ത്തു. ഷെമീമ ബീഗം തിരികെ ബ്രിട്ടനില്‍ എത്തിയാല്‍ വിചാരണ നേരിടേണ്ടി വരുമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പു നല്‍കി. 2015ലാണ് ഈസ്റ്റ് […]

വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്‍റെ തീരുമാനം

ലണ്ടന്‍: വിജയ് മല്യയെ  ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്‍റെ തീരുമാനം. മല്യയെ കൈമാറാനുളള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച രേഖകള്‍ പരിശോധിച്ച് അനുമതി നല്‍കിയത്. എന്നാല്‍ ഇതിനെതിരെ മല്യയ്ക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. 14 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്‍റ് ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇതോടെ, സാമ്പത്തിക തട്ടിപ്പുകേസില്‍ അന്തിമവിധിക്കായി കാത്തിരിക്കാതെ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കഴിയും. 2016 മാര്‍ച്ച് 16നാണ് […]

വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ കാലതാമസം നേരിട്ടേക്കും

ലണ്ടന്‍: മദ്യ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ കാലതാമസം നേരിട്ടേക്കും. മല്യയെ ഇന്ത്യയ്ക്കു കൈമാറാന്‍ ബ്രിട്ടണിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ചീഫ് മജിസ്‌ട്രേറ്റ് ഇന്നലെ ഉത്തരവിട്ടിരുന്നെങ്കിലും അതിനു കാലതാമസം നേരിടുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. കോടതിവിധിയെ തുടര്‍ന്ന് തുടര്‍ നടപടികള്‍ക്കായി ഉത്തരവ് ലണ്ടനിലെ ആഭ്യന്തരമന്ത്രിയെ ഏല്‍പ്പിച്ചു. അദ്ദേഹം കൈമാറാന്‍ നിര്‍ദ്ദേശിച്ചാല്‍ 28 ദിവസത്തിനകം മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാം. എന്നാല്‍ ആ 14 ദിവസത്തിനുള്ളില്‍ മല്യയ്ക്ക് ബ്രിട്ടീഷ് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാന്‍ സാധിക്കും. കിങ്ഫിഷര്‍ എയര്‍ലൈനിന് വേണ്ടി 17 ബാങ്കുകളുടെ […]

ജസീക്ക കൊലപാതകക്കേസ്; ഭര്‍ത്താവിന് ജീവപര്യന്തം

ലണ്ടന്‍: വിവാദങ്ങള്‍ സൃഷ്ടിച്ച ജസീക്ക കൊലപാതക കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. നേരത്തെ സംഭവത്തില്‍ പൊലീസ് ജസീക്കയുടെ ഭര്‍ത്താവായ മിതേഷ് പട്ടേലിനെ അറസ്റ്റ് ചെയ്‌തിരുന്നു. ജസ്റ്റിസ് ജെയിംസ് ഗോസ് ആണ് ശിക്ഷ വിധിച്ചത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതാണെന്നും ജസ്റ്റിസ് ജെയിംസ് ഗോസ് പറഞ്ഞു. കഴുത്ത് ഞെരിച്ച്‌ ശ്വാസം മുട്ടിച്ചാണ് മിതേഷ് ജസീക്കയെ കൊലപ്പെടുത്തിയത്. മിഡില്‍സ്ബറോ ലിന്‍തോര്‍പ്പിലെ വീടിനുള്ളില്‍ ജെസീക്ക പട്ടേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് അടുത്തു തന്നെ മെഡിക്കല്‍ ഷോപ്പ് നടത്തുകയായിരുന്നു […]

തത്തയുടെ മിമിക്രി: അപായ ശബ്ദമെന്ന് ധരിച്ച് അഗ്‌നിശമനസേന- video

ലണ്ടന്‍: ബ്രിട്ടണിലെ ഡെവന്‍ഡ്രിയില്‍ വീടിനുള്ളില്‍നിന്ന് തീപിടിക്കുമ്പോഴുണ്ടാകുന്ന അപായ സൂചന കേട്ട് ഓടിയെത്തിയ അഗ്‌നിശമനസേന ഉദ്യോഗസ്ഥരെ കാത്തിരുന്നത് വീട്ടില്‍ വളര്‍ത്തുന്ന തത്ത. പലതവണ അപായ ശബ്ദം ഉയര്‍ന്നപ്പോള്‍ തത്തയുടെ അനുകരണമാണെന്നറിയാതെ അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ ഇവിടെ എത്തുകയായിരുന്നു. പിന്നീട് വിശദമായി പരിശോധിക്കുന്നതിനിടെയാണ് ജാസ് എന്ന ഇവരുടെ ആഫ്രിക്കന്‍ തത്ത വളരെ നന്നായി അപായ ശബ്ദം അനുകരിക്കുന്നതായി കണ്ടതെന്ന് വാച്ച് കമാന്‍ഡര്‍ നോര്‍മന്‍ ജെയിംസ് പറഞ്ഞു.  

ഉദരത്തില്‍ അമ്പേറ്റ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനെ പുറത്തെടുത്തു; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍

ലണ്ടന്‍: ഉദരത്തില്‍ അമ്പേറ്റ് ഇന്ത്യന്‍ വംശജയായ ഗര്‍ഭിണി കൊല്ലപ്പെട്ടു. ദേവി ഉണ്മതല്ലെഗാഡൂ(35) കൊല്ലപ്പെട്ടത്. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് മേഖലയില്‍ ആണ് സംഭവം നടന്നത്. കുഞ്ഞിനെ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സംഭവത്തില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവ് രാമണോഡ്ഗെ ഉണ്മതല്ലെഗാഡൂ(50)വിനെ സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് അറസ്റ്റ് ചെയ്തു. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇപ്പോഴത്തെ ഭര്‍ത്താവ് ഇംതിയാസ് മുഹമ്മദുമായുള്ള ദേവിയുടെ വിവാഹം. ഇതോടെ ഇസ്ലാം മതം സ്വീകരിച്ച ദേവി, സന മുഹമ്മദ് എന്ന പേരും സ്വീകരിച്ചിരുന്നുവെന്നാണ് സൂചന. ആദ്യ വിവാഹത്തില്‍ മൂന്നു മക്കളുണ്ട്. […]

മീ ടൂവിന് ബദലായി ഹിം ടൂ തരംഗമാകുന്നു

ലണ്ടന്‍: ജീവിതത്തില്‍ പലപ്പോഴായി നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങള്‍ എതിരെയുള്ള  സ്ത്രീകളുടെ തുറന്നു പറച്ചിലായ മി ടൂ ക്യാമ്പയിനിനെ കളിയാക്കിക്കൊണ്ട് ഹിം ടൂ ക്യാമ്പയിനും ഇന്‍റര്‍നെറ്റില്‍ തരംഗമാകുന്നു. സ്ത്രീകളെ പോലെ പുരുഷന്‍മാരും ഇരകളാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു സ്ത്രീയാണ് തന്‍റെ  മകന്‍റെ ചിത്രത്തിനൊപ്പം ഹിം ടൂ ക്യാമ്പയിനിന് തുടക്കമിട്ടത്. പിന്നീടത് നിരവധി പേര്‍ ഏറ്റു പിടിച്ചെങ്കിലും ഗൗരവമേറിയ ഒരു വിഷയത്തെ കളിയാക്കുന്ന നടപടിയാണിതെന്ന് വിമര്‍ശനമുയരുന്നുണ്ട്. ഇന്ത്യയിലും പലരും ഇതേ തരത്തില്‍ പ്രതികരിച്ചിരുന്നു. മുകേഷിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ മേതില്‍ ദേവിക ഹിം ടൂ എന്ന […]