ലണ്ടന്‍: ഉദരത്തില്‍ അമ്പേറ്റ് ഇന്ത്യന്‍ വംശജയായ ഗര്‍ഭിണി കൊല്ലപ്പെട്ടു. ദേവി ഉണ്മതല്ലെഗാഡൂ(35) കൊല്ലപ്പെട്ടത്. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് മേഖലയില്‍ ആണ് സംഭവം നടന്നത്. കുഞ്ഞിനെ സിസേറിയന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സംഭവത്തില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവ് രാമണോഡ്ഗെ ഉണ്മതല്ലെഗാഡൂ(50)വിനെ സ്കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് അറസ്റ്റ് ചെയ്തു.
ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇപ്പോഴത്തെ ഭര്‍ത്താവ് ഇംതിയാസ് മുഹമ്മദുമായുള്ള ദേവിയുടെ വിവാഹം. ഇതോടെ ഇസ്ലാം മതം സ്വീകരിച്ച ദേവി, സന മുഹമ്മദ് എന്ന പേരും സ്വീകരിച്ചിരുന്നുവെന്നാണ് സൂചന. ആദ്യ വിവാഹത്തില്‍ മൂന്നു മക്കളുണ്ട്. രണ്ടാം വിവാഹത്തില്‍ രണ്ടു കുട്ടികളും. മുഹമ്മദിന്റെ മൂന്നാമത്തെ കുട്ടിയെ പ്രസവിക്കാനുള്ള തീയതി അടുത്തിരിക്കെയാണ് മുന്‍ ഭര്‍ത്താവില്‍ നിന്ന് ആക്രമണം ഉണ്ടായത്.
വീടിന് സമീപം അമ്പും വില്ലുമായി രാമണോഡ്ഗെയെ കണ്ടതോടെ ഇംതിയാസ് ഓടി ഭാര്യയുടെ അടുത്തെത്തി. അപ്പോഴേക്കും ആക്രമണം നടന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. രാമണോഡ്ഗെയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.