ഡിവൈഎസ്പി ഹരികുമാറിന്‍റെ ജ്യേഷ്ഠന്‍റെ മകളുടെ വൈകാരിക കുറിപ്പ്

നെയ്യാറ്റിൻകര സനൽ വധക്കേസിൽ പ്രതിയായി ഒളിവില്‍ കഴിയവെ ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്‍റെ ജ്യേഷ്ഠന്‍റെ മകളുടെ വൈകാരിക കുറിപ്പ്. ഗാഥ തന്‍റെ ഫേസ്ബുക്കിലാണ് തന്‍റെ വിഷമം പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം

നിങ്ങൾ കൊന്നതാണ്.
കൊലപാതകി എന്ന് വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്. മനപൂർവ്വം  അല്ലാത്ത നരഹത്യ യിൽ ഒതുങ്ങേണ്ടത്തിനെ ദൃക്സാകഷികൾ പറയുന്നത് പോലും കേൾക്കാതെ നിങ്ങള് ക്രൂശിച്ചു. സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്. എല്ലാ സംഭവത്തിനും രണ്ടു വശമുണ്ടെന്ന്, ഡിവൈഎസ്പി ക്കും പറയാനുണ്ടാകും എന്ന്, അയാളും മനുഷ്യൻ ആണെന്ന്, അയാൾക്കും കുടുംബം ഉണ്ടെന്ന് ഒന്നും നിങ്ങൾ ചിന്തിച്ചില്ല.

ഞാൻ വെല്ലു വിളിക്കുന്നു, മാസം വാങ്ങുന്നു എന്ന് പറഞ്ഞ 50 ലക്ഷം രൂപക്ക്, മൂന്നാറിലെ 300 എക്കറിന്, അയാൾക്കെതിരെ ഉള്ള ഇന്‍റലിജന്‍സ് റിപ്പോർട്ടുകൾക്ക്, കൈക്കൂലി വാങ്ങിയതിന് ഒക്കെ വ്യക്തമായ തെളിവുകൾ നിങ്ങൾക്കാർക്കെങ്കിലും ഹാജർ ആക്കാമോ?

മാധ്യമങ്ങളോട്, നിങ്ങള്‍ കൊന്നതാണ്.
നിങ്ങള്‍ പറഞ്ഞ കൊടും കുറ്റവാളി, എന്‍റെ എല്ലാം എല്ലാമായ ചിറ്റപ്പൻ, ആകെയുള്ള ഒരു വീടിന്‍റെ മുറ്റത്ത്, മകന്‍റെ കല്ലറക്ക് അടുത്ത്, ഏരിഞ്ഞടങ്ങുന്നുണ്ട്.

 

prp

Related posts

Leave a Reply

*