‘മല ചവിട്ടാന്‍ സുരക്ഷ നല്‍കണം’; മുഖ്യമന്ത്രിക്ക് കത്തയച്ച് തൃപ്‌തി ദേശായിയും ആറ് യുവതികളും

തിരുവനന്തപുരം: മണ്ഡലകാലം ആരംഭിക്കുന്ന ശനിയാഴ്‌ച വൃശ്ചികം ഒന്നിന് തനിക്കും മറ്റ് ആറ് യുവതികള്‍ക്കും മല ചവിട്ടാന്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

ദര്‍ശനത്തിന് വേണ്ട സൗകര്യങ്ങളും പ്രതിഷേധമുണ്ടായാല്‍ സുരക്ഷയും ഒരുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര സര്‍ക്കാരിനും കത്തയച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മണ്ഡലകാലം ആരംഭിക്കുമ്പോള്‍ താന്‍ ശബരിമലയില്‍ എത്തുമെന്ന് നേരത്തെ തന്നെ തൃപ്‌തി ദേശായി പ്രതികരിച്ചിരുന്നു. എന്നാല്‍ തൃപ്‌തി ദേശായി അടക്കമുള്ള ആക്‌ടിവിസ്‌റ്റുകള്‍ ശബരിമലയിലെത്തിയാല്‍ തടയുമെന്നാണ് വിവിധ സംഘടനകളുടെ നിലപാട്. തൃപ്‌തിയെ തടയുമെന്ന് അയ്യപ്പ ധര്‍മ സേനയും വിശ്വഹിന്ദു പരിഷത്തിന്‍റെ വനിതാ വിഭാഗവും അറിയിച്ചിട്ടുണ്ട്. അതേസമയം, ശബരിമലയില്‍ വന്‍ സുരക്ഷാ സംവിധാനം ഒരുക്കാനാണ് പൊലീസിന്‍റെ തീരുമാനം. നാല് ഘട്ടങ്ങളിലായി ഏതാണ്ട് 4500 പൊലീസുകാരെ വീതം നിയമിക്കുമെന്നാണ് ഓദ്യോഗിക വിശദീകരണം

prp

Related posts

Leave a Reply

*