സനലിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ കാറിനു മുന്നില്‍ ഡിവൈഎസ്പി ബി. ഹരികുമാര്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ സനലിന്‍റെ മൃതദേഹത്തില്‍ മദ്യത്തിനു സമാനമായ ഗന്ധമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സനലിനെക്കൊണ്ട് പോലീസുകാര്‍ നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ചതാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സനലിന്‍റെ ആമാശയത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. സനലിന്‍റെ ശരീരത്തില്‍നിന്ന് കണ്ടെത്തിയത് മദ്യത്തിന്‍റെ ഗന്ധം തന്നെയാണോയെന്ന് ഉറപ്പിക്കണമെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടിവരും. നവംബര്‍ അഞ്ചിന് രാത്രി തിരുവനന്തപുരം കൊടങ്ങാവിളയില്‍‌ വച്ചാണു ഡി വൈ എസ് പി ഹരികുമാറുമായുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ സനല്‍ മരിക്കുന്നത്. കേസിലെ […]

ജയില്‍വാസം ഉറപ്പായതോടെ ഹരികുമാര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് കൂട്ടുപ്രതി ബിനു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകക്കേസില്‍ ജയില്‍വാസം ഉറപ്പായതോടെ ഡിവൈഎസ്പി ബി. ഹരികുമാര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നു കൂട്ടുപ്രതിയും സുഹൃത്തുമായ ബിനു മൊഴി നല്‍കി. ജയില്‍വാസം ഭയന്ന ഹരികുമാര്‍ സ്വയം ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. താന്‍ അറസ്റ്റ് ചെയ്തവര്‍ക്കൊപ്പം നെയ്യാറ്റിന്‍കര സബ് ജയിലില്‍ കിടക്കേണ്ടി വരുമെന്ന ഭയവും ഡിവൈഎസ്പിക്ക് ഉണ്ടായിരുന്നുവെന്ന് ബിനു പറഞ്ഞു. കീഴടങ്ങാമെന്ന തീരുമാനത്തെ തുടര്‍ന്നാണ് ഹരികുമാറിനെ തിങ്കളാഴ്ച രാത്രി കല്ലമ്പലത്തെ വീട്ടിലെത്തിച്ചത്. സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന ബിനുവിന്‍റെ വീട്ടില്‍ നിന്നിറങ്ങി വന്ന ഹരികുമാര്‍ തന്‍റെ […]

ഡിവൈഎസ്പി ഹരികുമാറിന്‍റെ ജ്യേഷ്ഠന്‍റെ മകളുടെ വൈകാരിക കുറിപ്പ്

നെയ്യാറ്റിൻകര സനൽ വധക്കേസിൽ പ്രതിയായി ഒളിവില്‍ കഴിയവെ ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്‍റെ ജ്യേഷ്ഠന്‍റെ മകളുടെ വൈകാരിക കുറിപ്പ്. ഗാഥ തന്‍റെ ഫേസ്ബുക്കിലാണ് തന്‍റെ വിഷമം പങ്കുവെച്ചത്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം നിങ്ങൾ കൊന്നതാണ്. കൊലപാതകി എന്ന് വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്. മനപൂർവ്വം  അല്ലാത്ത നരഹത്യ യിൽ ഒതുങ്ങേണ്ടത്തിനെ ദൃക്സാകഷികൾ പറയുന്നത് പോലും കേൾക്കാതെ നിങ്ങള് ക്രൂശിച്ചു. സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്. എല്ലാ സംഭവത്തിനും രണ്ടു […]

ഡിവൈഎസ്പി ഹരികുമാറിന്‍റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു

തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാറിന്‍റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ‘സോറി ഞാന്‍ പോകുന്നു, എന്‍റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം’ എന്നതാണ് ആത്മഹത്യക്കുറിപ്പിന്‍റെ ഉള്ളടക്കം. സഹോദരനെ അഭിസംബോധന ചെയ്താണ് ആത്മഹത്യക്കുറിപ്പ് എഴുതിയിരിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ സനല്‍കുമാറിനെ വാഹനത്തിനു മുന്നില്‍ തള്ളിയിട്ട് കൊന്ന കേസിലെ പ്രതിയായ ഹരികുമാറിനെ കല്ലമ്പലത്ത് വെയിലൂരിലെ കുടുംബ വീടായ ദേവനന്ദനത്തില്‍ ഇന്നലെ രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഷെഡിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹരികുമാര്‍ ഒളിവില്‍പോയശേഷം ഭാര്യയും മകനും കല്ലറയുള്ള കുടുംബവീട്ടിലായിരുന്നു. രാത്രിയോടെ ഹരികുമാര്‍ […]

സനല്‍ കുമാര്‍ വധക്കേസ്; സുഹൃത്ത് ബിനുവിന്‍റെ മൊഴി പുറത്ത്

തിരുവനന്തപുരം: സനല്‍കുമാര്‍ കൊലപാതക കേസില്‍ കീഴടങ്ങിയ ബിനുവിന്‍റെ മൊഴി പുറത്ത്. ഡിവൈഎസ്പി ഹരികുമാറിന്‍റെ ആത്മഹത്യയ്ക്ക് ശേഷമാണ് സുഹൃത്ത് ബിനുവും ഡ്രൈവര്‍ രമേശും ഇന്നലെ പൊലീസില്‍ കീഴടങ്ങിയത്. ഡിവൈഎസ്പി ഹരികുമാര്‍ രക്ഷപ്പെട്ട ശേഷം ആദ്യമെത്തിയത് കല്ലമ്പലത്തെ വീട്ടിലാണെന്ന് ബിനു പൊലീസില്‍ മൊഴി നല്‍കി. തുടര്‍ന്ന് ഇരുവരും വീട്ടില്‍ നിന്ന് വസ്ത്രങ്ങളെടുത്ത് ഒളിവില്‍ പോവുകയായിരുന്നു. ഒരിടത്തും തങ്ങാതെ കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലം വരെ യാത്ര ചെയ്തു. ഒളിവില്‍ പോകുന്നതിന് മുമ്പ് ഹരികുമാര്‍ അഭിഭാഷകനെ കണ്ടിരുന്നുവെന്നും ബിനു പൊലീസിനോട് പറഞ്ഞു. എന്നാല്‍ തുടര്‍ച്ചയായ […]

സനല്‍ വധക്കേസ്; പ്രതി ഡിവൈ.എസ്.പി ഹരികുമാര്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈ.എസ്.പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ ഹരികുമാറിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഹരികുമാര്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയോടെ നാട്ടിലെത്തിയതെന്നാണ് സൂചന. കര്‍ണാടക വനാതിര്‍ത്തിയ്ക്കടുത്താണ് ഹരികുമാര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് .പോലീസിന് മുന്നില്‍ ഇന്ന് കീഴടങ്ങാന്‍ ഇരിക്കെയാണ്  ഹരികുമാര്‍ ആത്മഹത്യ ചെയ്തത് .    

സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊലപാതകത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്‍റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് റിപ്പോര്‍ട്ട്. ഡിവൈഎസ്പി ഹരികുമാര്‍  മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിക്കൊണ്ട്  തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. നാളെയാണ് ഡിവൈഎസ്പി ഹരികുമാറിന്‍റെ ജാമ്യാപേക്ഷ കോടതി […]

നീതി തേടി സനലിന്‍റെ കുടുംബം, കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ ഉപവാസമിരിക്കും

തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തിലെ പ്രതി ഹരികുമാറിനെ അറസ്‌റ്റ് ചെയ്യാത്തതില്‍ വന്‍ പ്രതിഷേധവുമായി കുടുംബം. സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് നീതി തേടി താന്‍ ഉപവാസമിരിക്കുമെന്ന് ഭാര്യ വിജി അറിയിച്ചു. നാളെ ആയിരിക്കും ഏകദിന ഉപവാസം. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സനല്‍കുമാറിന്‍റെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേസ് സി.ബി.ഐക്ക് വിടുകയോ കോടതിയുടെ മേല്‍നോട്ടത്തില്‍ പൊലീസ് അന്വേഷിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അച്ഛന്‍ വര്‍ഗീസിനും ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് വിഷ്ണുപുരം ചന്ദ്രശേഖരനുമൊപ്പം വിജി […]

സനല്‍ കേസ്; ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപെടാന്‍ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ യുവാവിനെ വാഹനത്തിന്‍റെ മുന്നിലേക്ക് തളളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍. ഡിവൈഎസ്പി ഹരികുമാറിനേയും അടുത്ത സുഹൃത്തായ ബിനുവിനേയും രക്ഷപെടാന്‍ സഹായിച്ച അനൂപ് കൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. ബിനുവിന്‍റെ മകനും എല്‍എല്‍ബി വിദ്യാര്‍ത്ഥിയുമായ അനൂപ് കൃഷ്ണയാണ് ഹരികുമാറിന്‍റെ സിഫ്റ്റ് കാര്‍ തൃപ്പരപ്പില്‍ നിന്ന് കല്ലറയിലെ വീട്ടിലെത്തിച്ച് കൊടുത്തത്. ഉച്ചയോടെ കസ്റ്റഡിയലെടുത്ത സതീഷ്കുമാറിനെ വൈദ്യ പരിശോധനയക്ക് ശേഷം നെയ്യാറ്റിന്‍ക്കര മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. വൈകുന്നേരത്തേടെയാണ് […]

സനല്‍ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: സനല്‍ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന. കൊല്ലത്തെ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. മൂന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി 14 ദിവസത്തേക്ക് മാറ്റിവച്ചതാണ് ഹരികുമാറിനേറ്റ തിരിച്ചടി. ഇതാണ് കീഴടങ്ങുന്നതിനെ കുറിച്ചാലോചിക്കാന്‍ ഹരികുമാറിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഹരികുമാറിന്‍റെ സുഹൃത്തുക്കളും ചില ക്വാറി ഉടമകളും ക്രൈംബ്രാഞ്ചിന്‍റെ നിരീക്ഷണത്തിലാണ്. പലരുടെയും വീടുകളില്‍ റെയിഡുകള്‍ തുടരുന്നതായാണ് വിവരം. നെയ്യാറ്റിന്‍കരയില്‍ ശത്രുക്കളുള്ളതിനാലാണ് ഹരികുമാര്‍ കൊല്ലത്ത് കീഴടങ്ങാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കീഴടങ്ങും മുമ്പ് അറസ്റ്റ് […]