നെയ്യാറ്റിന്‍കര കൊലപാതകം അപകട മരണമാക്കാന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകം അപകട മരണമാക്കാന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വെച്ചാണ് പൊലീസ് നീക്കം നടത്തിയത്. പൊലീസ് ആശുപത്രിയില്‍ പറഞ്ഞത് റോഡ് മുറിച്ചു കടക്കുമ്പോള്‍ ഉണ്ടായ അപകടമാണെന്നാണ്. ആശുപത്രി രേഖകളില്‍ ഇങ്ങനെ എഴുതി ചേര്‍ക്കുകയും ചെയ്തു. നടന്ന സംഭവങ്ങള്‍ ഡോക്ടറോട് വിശദീകരിച്ചതായി സനലിന്‍റെ സുഹൃത്ത് പ്രവീണ്‍ പറഞ്ഞു. ഇതിന് ശേഷമാണ് അപകടമെന്നത് മാറ്റി രേഖപ്പെടുത്താന്‍ സാഹചര്യം ഒരുങ്ങിയത്. രംഗം വഷളായപ്പോള്‍ പൊലീസുകാര്‍ സ്ഥലം വിട്ടെന്നും പ്രവീണ്‍ വെളിപ്പെടുത്തി. അതേസമയം സനലിനെയും കൊണ്ട് പൊലീസ് ആശുപത്രിയിലേക്ക് […]