സനലിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ കാറിനു മുന്നില്‍ ഡിവൈഎസ്പി ബി. ഹരികുമാര്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ സനലിന്‍റെ മൃതദേഹത്തില്‍ മദ്യത്തിനു സമാനമായ ഗന്ധമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

സനലിനെക്കൊണ്ട് പോലീസുകാര്‍ നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ചതാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സനലിന്‍റെ ആമാശയത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. സനലിന്‍റെ ശരീരത്തില്‍നിന്ന് കണ്ടെത്തിയത് മദ്യത്തിന്‍റെ ഗന്ധം തന്നെയാണോയെന്ന് ഉറപ്പിക്കണമെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടിവരും.

നവംബര്‍ അഞ്ചിന് രാത്രി തിരുവനന്തപുരം കൊടങ്ങാവിളയില്‍‌ വച്ചാണു ഡി വൈ എസ് പി ഹരികുമാറുമായുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ സനല്‍ മരിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ ഹരികുമാര്‍ ഒളിവില്‍ പോകുകയും തുടര്‍ന്ന് 13ന് തിരുവനന്തപുരം കല്ലമ്പലം വെയിലൂരിലെ വീട്ടില്‍‌ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

prp

Related posts

Leave a Reply

*