നവാസ് ഷെരീഫിന്‍റെ ഭാര്യ ബീഗം കുല്‍സും നവാസ് അന്തരിച്ചു

ലണ്ടന്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ഭാര്യ ബീഗം കുല്‍സും നവാസ് (68) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2017 ജൂണ്‍ മുതല്‍ ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ കുല്‍സും ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇവരെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തൊണ്ടയില്‍ അര്‍ബുദമുണ്ടെന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കണ്ടെത്തിയിരുന്നു. ഷരീഫും മകള്‍ മറിയവും റാവല്‍പിണ്ടിയിലെ ജയിലില്‍ കഴിയുകയാണ്.

വനിതാ ലോകക്കപ്പ് ഹോക്കി: ഇറ്റലിയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍

ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഏഷ്യന്‍ ചാമ്പ്യന്മാരായ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒമ്പതാം മിനിട്ടില്‍ നവജ്യോത് കൗര്‍ എടുത്ത പെനല്‍റ്റിയില്‍ നിന്ന് ലാല്‍റെംസിയാമി ആണ് ഇന്ത്യയുടെ സ്കോറിംഗ് തുടങ്ങിവെച്ചത്. റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ പിന്നിലായിരുന്നെങ്കിലും ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ വമ്ബന്‍മാരെ അട്ടിമറിച്ചെത്തിയ ഇറ്റലിയെ കരുതലോടെയാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ നേടിയതോടെ ആത്മവിശ്വാസത്തോടെ ആക്രമിച്ചുകളിച്ച ഇന്ത്യക്ക് പക്ഷെ രണ്ടാം ഗോളിനായി കാത്തിരിക്കേണ്ടിവന്നു. 45-ാം മിനുട്ടില്‍ നേഹാ ഗോയലിലൂടെ രണ്ടാം ഗോള്‍ […]

ദിലീപിനെ ‘അമ്മ’പുറത്താക്കിയ വാര്‍ത്ത ലണ്ടനിലും ഹിറ്റ്

ലണ്ടന്‍: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രത്തില്‍ ചിത്ര സഹിതം വാര്‍ത്തയായി. ‘നടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതില്‍ വന്‍ പ്രതിഷേധം’ എന്ന തലക്കെട്ടിലാണ് സുദീര്‍ഘമായ വാര്‍ത്ത വന്നത്. അമ്മയില്‍ നിന്നും നിയമങ്ങള്‍ പാലിച്ചല്ല ദിലീപിനെ പുറത്താക്കിയത് എന്ന ഭാരവാഹികളുടെ പ്രസ്‌താവനയും തിരിച്ചെടുക്കാനുള്ള തീരുമാനമെടുത്ത യോഗത്തില്‍ ഡബ്ല്യൂ.സി.സി അംഗങ്ങള്‍ പങ്കെടുത്തില്ലെന്ന വിവരവും വാര്‍ത്തയിലുണ്ട്. സ്ത്രീപീഡനക്കേസില്‍ ആരോപണ വിധേയനായ വ്യക്തിയെ കേസ് തീരുന്നതിന് മുമ്ബ് തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം […]

കൂ​ളിം​ഗ് സം​വി​ധാ​ന​ത്തി​ല്‍ ത​ക​രാ​ര്‍; ഒൗ​ഡി 11 ല​ക്ഷം കാ​റു​ക​ള്‍ തി​രി​കെ​വി​ളി​ക്കു​ന്നു

ല​ണ്ട​ന്‍: ആ​ഡം​ബ​ര കാ​ര്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ഒൗ​ഡി 11.6 ല​ക്ഷം കാ​റു​ക​ള്‍ തി​രി​കെ​വി​ളി​ക്കു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ ഇ​ല​ക്‌ട്രി​ക് കൂ​ള​ന്‍റ് പ​മ്പില്‍ ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് ലോ​ക​വ്യാ​പ​ക​മാ​യി കാ​റു​ക​ള്‍ തി​രി​കെ വി​ളി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് ക​മ്പനി അ​റി​യി​ച്ചു. ഒൗ​ഡി എ5 ​കാ​ബ്രി​യോ​ലെ​റ്റ്, എ5 ​സെ​ഡാ​ന്‍, ഒൗ​ഡി ക്യു 5, ​ഒൗ​ഡി എ6, ​ഒൗ​ഡി എ4 ​സെ​ഡാ​ന്‍, 2.0 ട​ര്‍​ബോ എ​ഫ്‌എ​സ്‌ഐ എ​ന്‍​ജി​നു​ക​ളു​ള്ള എ4 ​ഓ​ള്‍​റോ​ഡ് വാ​ഹ​ന​ങ്ങ​ള്‍ എ​ന്നീ കാ​റു​ക​ളാ​ണ് ക​ന്പ​നി തി​രി​കെ വി​ളി​ക്കു​ന്ന​തെ​ന്ന് ജ​ര്‍​മ​നി​യി​ല്‍ ഒൗ​ഡി​യു​ടെ വ​ക്താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. […]

‘എന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം നിത്യവും കേള്‍ക്കുന്ന ചീത്തവിളികള്‍’: മോദി

ലണ്ടന്‍: വിമര്‍ശനങ്ങള്‍ തനിക്ക് സ്വര്‍ണ ഖനി പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്കെതിരെയുള്ള പ്രതിപക്ഷത്തിന്‍റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളെ പരിഹസിച്ചുകൊണ്ട്‌ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ നടന്ന ‘ഭാരത്‌ കി ബാത്, സബ്കെ സാത്’ എന്ന പരിപാടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്‍റെ ആരോഗ്യത്തിന് പിന്നിലെ രഹസ്യം എന്താണെന്ന ചോദ്യത്തിന് വിമര്‍ശനങ്ങളാണെന്നായിരുന്നു മോദി മറുപടി നല്‍കിയത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി തനിക്ക് പ്രത്യേകതരം ആഹാരക്രമം ഉണ്ടെന്നും നിത്യവും രണ്ട് കിലോവരെ ചീത്തവിളികള്‍ തനിക്ക് ലഭിക്കുന്നുവെന്നും ഇതാണ് തന്‍റെ ആരോഗ്യ രഹസ്യമെന്നും മോദി വ്യക്തമാക്കി. […]

ഇനി സ്വന്തം മുഖമുള്ള ലോലിപോപ്പ് നുണഞ്ഞാലോ..

ലോലിപോപ്പ് വായില്‍വച്ച്‌ നുണയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പലനിറത്തിലും മണത്തിലും വലുപ്പത്തിലും രുചിയിലും രൂപത്തിലുമൊക്കെയുള്ള ലോലിപോപ്പുകള്‍ ഇന്ന് കടകളില്‍ ലഭിക്കും. ഈ ലോലിപോപ്പിന് സ്വന്തം രൂപമാണെങ്കിലോ? അതും ഇപ്പോള്‍ സാധ്യമാണ്. പക്ഷെ ലണ്ടന്‍വരെ ചെല്ലണമെന്നു മാത്രം. ബ്രിട്ടീഷ് ഓണ്‍ലൈന്‍ റീട്ടൈലറായ ഫയര്‍ഫോക്‌സാണ് ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന രൂപത്തിലുള്ള ലോലിപോപ്പുകള്‍ ഉണ്ടാക്കി തരുന്നത്. സ്വന്തം രൂപം നുണയണമെന്ന് ആഗ്രഹിക്കുന്നയാര്‍ക്കും ഇത് പരീക്ഷിക്കാം. 3,600 രൂപയാണ് ഒരു ലോലിപോപ്പിന്‍റെ വില. സ്വന്തം രൂപത്തിലുള്ള ലോലിപോപ്പ് ഉണ്ടാക്കാനാഗ്രഹിക്കുന്നവര്‍ ആദ്യം തങ്ങളുടെ ഫോട്ടോ ഓണ്‍ലൈനായി സമര്‍പ്പിക്കണം. […]

പ്രച്ഛന്ന വേഷ മല്‍സരത്തില്‍ ചെകുത്താന്‍റെ വേഷം ധരിച്ച മോഡലിന് സംഭവിച്ചത്

ലണ്ടന്‍ : ഹാലോവീന്‍ പ്രച്ഛന്ന വേഷ മല്‍സരത്തില്‍ ചെകുത്താന്‍റെ വേഷം ധരിച്ച്‌ സമ്മാനം വാങ്ങിയ പ്രശസ്ത മോഡല്‍ ഹാരിയറ്റ് പെനലോപ് ഹെന്‍റി ചെകുത്താന്‍റെ വേഷത്തില്‍തന്നെ തൂങ്ങിമരിച്ച നിലയില്‍. ഇരുപത്തെട്ട് വയസു പ്രായമുള്ള ഹാരിയറ്റ് ഇതിന് മുമ്പും ആത്മഹത്യ ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ശരീരത്തില്‍ ചുമന്ന പെയിന്‍റും  തലയില്‍ കൊമ്പുമണിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹാരിയറ്റ് സ്വരചേര്‍ച്ചയിലല്ലായിരുന്നുവെന്ന് ഹാരിയറ്റിന്‍റെ പങ്കാളി ജോഷ് മെര്‍സിയര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ പിരിയുമെന്ന് ഹാരിയറ്റ് മെസേജ് ചെയ്തിരുന്നെന്നും ജോഷ് വ്യക്തമാക്കുന്നു. ഹാരിയറ്റില്‍ […]

ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞനും ലോകപ്രശസ്തനായ പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസായിരുന്നു. കേംബ്രിഡ്ജിലെ വീട്ടിലായിരുന്നു അന്ത്യം. ശരീരം ശോഷിക്കുന്ന അപൂര്‍വരോഗം പിടിപെട്ടിരുന്ന അദ്ദേഹം തന്‍റെ ശാരീരിക അവശതകളെപ്പോലും മറികടന്നാണ് പ്രപഞ്ചരഹസ്യവുമായി ബന്ധപ്പെട്ട നീരക്ഷണങ്ങളും ഗവേഷണങ്ങളും നടത്തിയത്. ലോകത്താകമാനമുള്ള യുവ ഗവേഷകര്‍ക്കും ശാസ്ത്രനിരീക്ഷകര്‍ക്കും ഏറെ പ്രചോദനമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനങ്ങളുടെ പേരിലാണ് ഹോക്കിങ് പ്രശസ്തനായത്. ‘ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ ആണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ശാസ്ത്രരചനകളിലൊന്ന്. പതിറ്റാണ്ടുകളായി താന്‍ ഗവേഷണം നടത്തിയിരുന്ന പ്രപഞ്ചത്തിലെ […]

രണ്ട് അമ്മമാരും ഒരച്ഛനുമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് അനുമതി

ലണ്ടന്‍:  രണ്ട് അമ്മമാരും ഒരച്ഛനുമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് ബ്രിട്ടിഷ് ഭരണകൂടം അനുമതി നല്‍കി. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് പകരുന്ന ജനിതകവൈകല്യം മൂലമുള്ള മാരകരോഗം തടയാനാണ് ഇത്തരം ജനനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ ഗര്‍ഭധാരണസംബന്ധിയായ നിയമങ്ങള്‍ നിയന്ത്രിക്കുന്ന എച്ച്‌. എഫ്.ഇ.എ, ന്യുകാസില്‍ ഫേര്‍ട്ടിലിറ്റി സെന്‍ററിനാണ് അനുമതി നല്‍കിയത്. മയോക്ലോണിക് എപിലെപ്സി വിത്ത് റാഗ്ഡ് റെഡ് ഫൈബേഴ്സ് (എം.ഇ.ആര്‍.ആര്‍.എഫ്.) എന്ന ലക്ഷത്തില്‍ ഒരാള്‍ക്ക് ഉണ്ടാകുന്ന അപൂര്‍വമായ നാഡീരോഗം ജനിതകമായി മക്കളിലേക്ക് പടരുന്നത് തടയുകയെന്നതാണ് പുതിയ ലക്ഷ്യം മനുഷ്യകോശങ്ങള്‍ക്കുള്ളിലുള്ള മൈറ്റോകോണ്‍ട്രിയയിലെ വൈകല്യം […]

ബാര്‍ബി ഡോളിനെപ്പോലെ ഒരു പെണ്‍കുട്ടി; സ്വപ്നം സാധ്യമാക്കാന്‍ ചിലവഴിച്ചത് ലക്ഷങ്ങള്‍

ലണ്ടന്‍: പാവകളോടുള്ള ആരാധന മൂത്ത ഒരു പെണ്‍കുട്ടി ജീവിതത്തില്‍ തന്‍റെ സ്വപ്നം സാധ്യമാക്കുവാനായി ചിലവഴിച്ചത് 16 ലക്ഷത്തിലധികം രൂപ. ലണ്ടന്‍ സ്വദേശിനിയായ ജെഡ് സ്മിത്താണ് ഒരു പാവയെ പോലെ അണിഞ്ഞൊരുങ്ങുവാനായി ഇതുവരെ 16 ലക്ഷത്തിലധികം രൂപ ചിലവഴിച്ച്‌ വാര്‍ത്തകളില്‍ നിറയുന്നത്. ഇതില്‍ 8 ലക്ഷത്തിലധികം രൂപ ചിലവഴിച്ചത് പാവകള്‍ അണിയുന്നത് പോലെയുള്ള വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടുവാന്‍ വേണ്ടിയാണ്. ഇവ കൂടുതലും ജപ്പാനില്‍ നിന്നും കൊറിയയില്‍ നിന്നുമാണ് പെണ്‍കുട്ടി ഇറക്കുമതി ചെയ്യുന്നത്. കൂടാതെ 6 ലക്ഷം രൂപയോളം പാവകളുടെതിന് സമാനമായ […]