ദിലീപിനെ ‘അമ്മ’പുറത്താക്കിയ വാര്‍ത്ത ലണ്ടനിലും ഹിറ്റ്

ലണ്ടന്‍: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രത്തില്‍ ചിത്ര സഹിതം വാര്‍ത്തയായി. ‘നടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതില്‍ വന്‍ പ്രതിഷേധം’ എന്ന തലക്കെട്ടിലാണ് സുദീര്‍ഘമായ വാര്‍ത്ത വന്നത്.

അമ്മയില്‍ നിന്നും നിയമങ്ങള്‍ പാലിച്ചല്ല ദിലീപിനെ പുറത്താക്കിയത് എന്ന ഭാരവാഹികളുടെ പ്രസ്‌താവനയും തിരിച്ചെടുക്കാനുള്ള തീരുമാനമെടുത്ത യോഗത്തില്‍ ഡബ്ല്യൂ.സി.സി അംഗങ്ങള്‍ പങ്കെടുത്തില്ലെന്ന വിവരവും വാര്‍ത്തയിലുണ്ട്. സ്ത്രീപീഡനക്കേസില്‍ ആരോപണ വിധേയനായ വ്യക്തിയെ കേസ് തീരുന്നതിന് മുമ്ബ് തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ഡബ്ല്യൂ.സി.സി അംഗങ്ങളുടെ നിലപാടും വാര്‍ത്തയില്‍ പ്രതിപാദിക്കുന്നു.

ഡബ്ല്യൂ.സി.സിയിലെ സ്ഥാപക അംഗങ്ങളിലൊരാളായ പദ്മപ്രിയയെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ട് പുരോഗമിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്തത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും പല നല്ല കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ടെങ്കിലും അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും വാര്‍ത്തയില്‍ പദ്മപ്രിയ പറയുന്നുണ്ട്.

ഹോളിവുഡിനെ പിടിച്ചു കുലുക്കിയ ഹാര്‍വി വൈന്‍സ്‌റ്റീന്‍ സംഭവത്തിന്‍റെ ചുവട് പിടിച്ച്‌ ഇന്ത്യന്‍ സിനിമാ മേഖലയില്‍ വിലയിരുത്തലുകള്‍ നടന്നിട്ടില്ലെന്നും പത്രം ആരോപിക്കുന്നു. എന്നാല്‍ അടുത്ത കാലത്തായി ഇന്ത്യന്‍ സിനിമാ രംഗത്തെയും പീഡനകഥകള്‍ പുറത്ത് വരുന്നുണ്ടെന്നും പത്രം പറയുന്നു.

prp

Related posts

Leave a Reply

*