‘എന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം നിത്യവും കേള്‍ക്കുന്ന ചീത്തവിളികള്‍’: മോദി

ലണ്ടന്‍: വിമര്‍ശനങ്ങള്‍ തനിക്ക് സ്വര്‍ണ ഖനി പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്കെതിരെയുള്ള പ്രതിപക്ഷത്തിന്‍റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളെ പരിഹസിച്ചുകൊണ്ട്‌ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ നടന്ന ‘ഭാരത്‌ കി ബാത്, സബ്കെ സാത്’ എന്ന പരിപാടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്‍റെ ആരോഗ്യത്തിന് പിന്നിലെ രഹസ്യം എന്താണെന്ന ചോദ്യത്തിന് വിമര്‍ശനങ്ങളാണെന്നായിരുന്നു മോദി മറുപടി നല്‍കിയത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി തനിക്ക് പ്രത്യേകതരം ആഹാരക്രമം ഉണ്ടെന്നും നിത്യവും രണ്ട് കിലോവരെ ചീത്തവിളികള്‍ തനിക്ക് ലഭിക്കുന്നുവെന്നും ഇതാണ് തന്‍റെ ആരോഗ്യ രഹസ്യമെന്നും മോദി വ്യക്തമാക്കി.

നിറഞ്ഞ കൈയ്യടികളോടെയാണ് വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ മോദിയുടെ മറുപടിയെ ജനം സ്വീകരിച്ചത്. വിമര്‍ശനങ്ങളാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാനമെന്ന്‍ സൂചിപ്പിച്ച മോദി, വിമര്‍ശനങ്ങളെ ഭയക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*