ഫേസ് ബ്ലീച്ച്‌ ഉണ്ടാക്കാം ഇനി വീട്ടില്‍ തന്നെ

മുഖത്തിന് തിളക്കം വര്‍ധിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഏതാണെന്ന് ചോദിച്ചാല്‍ എവിടെനിന്നും ഒരു ഉത്തരമേ കിട്ടുകയുള്ളൂ. ഫേസ് ബ്ലീച്ച്‌. ബ്യൂട്ടി പാര്‍ലറുകളില്‍ പോകുന്ന മിക്കവരും ഇതാണ് പതിവായി ചെയ്യുന്നത്.

എന്നാല്‍ ഇവിടെ ഉപയോഗിക്കുന്നതു കെമിക്കല്‍ കൂടിയ ബ്ലീച്ചിങ് ആയിരിക്കും. അതു നമ്മുടെ ചര്‍മ്മത്തിന് പല ദോഷങ്ങളും ഉണ്ടാക്കിയേക്കാം. അലര്‍ജി ഉള്ളവരാണെങ്കില്‍ പ്രത്യേകിച്ചും. ബയോകെമിക്കല്‍ ബ്ലീച്ചുകള്‍ നിലവിലുണ്ടെങ്കിലും അതിനു വലിയ വില നല്‍കേണ്ടിവരും. അതുകൊണ്ടുതന്നെ ആരോഗ്യത്തിനും പോക്കറ്റിനും ദോഷം വരാത്ത ഫേസ് ബ്ലീച്ച്‌ വീട്ടില്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചു നോക്കൂ.

Image result for herbal bleach

സില്‍വര്‍ ഫേഷ്യല്‍ ചെയ്യാന്‍ വേണ്ടി, സിട്രിക് ആസിഡ് ധാരാളമുള്ള ഏത് പഴവര്‍ഗ്ഗവും ഉപയോഗിക്കാം. രണ്ട് ചെറുനാരങ്ങയുടെ നീരും വെള്ളരിക്ക
വട്ടത്തില്‍ മുറിച്ചതും നാല് സ്പൂണ്‍ കടലമാവും ഏതെങ്കിലും പഴത്തിന്റെ ജ്യൂസും ചേര്‍ത്ത് ബ്ലീച്ച്‌ ഉണ്ടാക്കാം. ഇനി ഇതു ലഭിക്കുന്നില്ലെങ്കില്‍ വിഷമിക്കേണ്ട, വേറെയും മാര്‍ഗ്ഗങ്ങളുണ്ട്. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച്‌ പാലില്‍ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടാം.

തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്. നാരങ്ങാനീരില്‍ അല്‍പ്പം പാല്‍പ്പാട ചേര്‍ത്താല്‍ മികച്ച ബ്ലീച്ചിങ് ക്രീമായി. കറുത്ത പാടുകള്‍ മാറ്റി നിറം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമം. മുഖക്കുരു, ചിക്കന്‍പോക്‌സ് വരുത്തിയ പാടുകള്‍ എന്നിവ ഒഴിവാക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗം വേറെയില്ല. മസാജിങ്ങിനു ശേഷം ചന്ദനവും കസ്തൂരിമഞ്ഞളും തേനില്‍ ചാലിച്ച്‌ ചെറുതായി മസാജ് ചെയ്യുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കും.

Image result for herbal bleach

മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും റോസ് വാട്ടറും യോജിപ്പിച്ച്‌ മുഖത്തു പുരട്ടാം. ഉണങ്ങിയാല്‍ ചെറുചൂടുവെള്ളത്തില്‍ കഴുകാം. വെള്ളരിക്കയും ചെറുനാരങ്ങയും ധാന്യമാവും ചേര്‍ത്ത് പുരട്ടാം. പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്താല്‍ മികച്ച ഫേസ് ബ്ലീച്ചാകും. തക്കാളിയും തൈരും ഓട്‌സും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. ഇത് 20 മിനിട്ട് മുഖത്ത് വയ്ക്കണം.

പാലും തേനും ചെറുനാരങ്ങനീരും ചേര്‍ത്ത് ഫേസ് ബ്ലീച്ച്‌ ഉണ്ടാക്കാം. ഇതിനു പുറമേ, ഉരുളക്കിഴങ്ങ് പേസ്റ്റ് ഒരു മികച്ച ബ്ലീച്ചാണ്. 20 മിനിട്ട് വച്ച്‌ കഴുകിയാല്‍ നല്ല വ്യത്യാസമുണ്ടാകും മുഖത്തിന്. മുഖക്കുരുവിനെ ഒഴിവാക്കാം. അനാവശ്യമായ പാടുകളും ഇല്ലാതാക്കാം.

Related image

മുട്ടയുടെ വെള്ളയില്‍ ഒരു സ്പൂണ്‍ പഞ്ചസാര, അര ടീസ്പൂണ്‍ ചോളപ്പൊടി എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. മുഖത്തെ രോമങ്ങള്‍ ഇല്ലാതാക്കി മുഖം ക്ലീനാക്കും. ഇത് ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ചെയ്യണം. ചുണ്ടിനു മുകളിലുള്ള അനാവശ്യ രോമങ്ങള്‍ ഒഴിവാക്കാനും സ്ത്രീകള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. വെള്ളക്കടല പൊടിയും അല്‍പ്പം പാലും അര ടീസ്പൂണ്‍ മില്‍ക് ക്രീമും ചേര്‍ത്ത് ഫേസ് ബ്ലീച്ച്‌ ഉണ്ടാക്കാം. മുഖത്ത് പുരട്ടിയതിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകിയ ശേഷം കണ്ണാടിയില്‍ നോക്കിയാല്‍ വ്യത്യാസം മനസിലാകും. ചര്‍മ്മകാന്തി വര്‍ദ്ധിച്ചതായി അനുഭവപ്പെടും.

ഇതിനെല്ലാം പുറമെ ധാരാളമായി വെള്ളം കുടിക്കുക, ജങ്ക് ഫുഡ്‌സ് ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും ജ്യൂസും ശീലമാക്കുക എന്നതൊക്കെയും സൗന്ദര്യം നിലനിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങളാണ്.

prp

Leave a Reply

*