ഐഐടി വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍

കാന്‍പൂര്‍‍: കാന്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മെക്കാനിക്കന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പിഎച്ച്ഡി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ഭീം സിംഗാണ് ജീവനൊടുക്കിയത്. ഫരീദാബാദ് സ്വദേശിയാണ്.

ഇന്നലെയാണ് ഹോസ്റ്റലിനുള്ളിലെ സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങി ഭീം സിംഗ് ആത്മഹത്യ ചെയ്തത്. മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യ ചെയ്യാനുള്ള കാരണമെന്തെന്ന് വ്യക്തമല്ലെന്നും, ഒരു കത്ത് കണ്ടെടുത്തിട്ടുള്ളത്‌ പരിശോധിക്കാനായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിരിക്കുകയാണെന്നും ഐഐടി കാന്‍പൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു. അതേസമയം കടുത്ത മാനസീക സമ്മര്‍ദ്ദമാണ് ഇത്തരത്തില്‍ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നതായി സീനിയര്‍ പോലീസ് സൂപ്രണ്ട് അഖിലേഷ് കുമാര്‍ പറഞ്ഞു.

 

prp

Related posts

Leave a Reply

*