ആ വലിയ ശബ്ദത്തോടെ എല്ലാം അവസാനിച്ചിരുന്നു: വീരമൃത്യു വരിച്ച ജവാന്‍ പ്രദീപ് സിങ് യാദവിന്‍റെ ഭാര്യയുടെ വാക്കുകള്‍

കാണ്‍പൂര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ പ്രദീപ് സിങ് യാദവിന്‍റെ ഭാര്യ നീരജ് ദേവിയുടെ ആ കറുത്ത ദിനത്തില്‍ നടന്ന കാര്യങ്ങള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ ഓര്‍ക്കുകയാണ് ‘അദ്ദേഹത്തോട് സംസാരിക്കുന്ന വേളയില്‍ വലിയൊരു ശബ്ദം ഞാന്‍ കേട്ടു. അല്പസമയം കഴിഞ്ഞപ്പോള്‍ മറുവശത്ത് നിശബ്ദത മാത്രമായിരുന്നു. പിന്നെ ഒന്നും കേട്ടില്ല. കോള്‍ കട്ടായി. എന്തോ നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്ന് എനിക്ക് തോന്നി. പിന്നീട് നിരവധി തവണ ഞാന്‍ അദ്ദേഹത്തെ വിളിക്കാന്‍ ശ്രമിച്ചു. […]

ഭര്‍ത്താവ് സമ്മതം മൂളി; ഭാര്യയുടെ കഴുത്തില്‍ കാമുകന്‍ താലി ചാര്‍ത്തി!

കാണ്‍പൂര്‍: വിവാഹത്തിനു ശേഷം ഭര്‍ത്താവിനോ ഭാര്യയ്‌ക്കോ വേറെ ബന്ധമുണ്ടെന്നറിഞ്ഞാല്‍ വേര്‍പിരിയലിലേക്കും കൊലപാതകങ്ങളിലേക്കും നീങ്ങുന്ന ഈ കാലഘട്ടത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃതയാകുകയാണ് കാണ്‍പൂരില്‍ നിന്നുള്ള ഒരു ഭര്‍ത്താവ്. കാണ്‍പൂര്‍ ജില്ലയില്‍ സനിഗ്യാന്‍ ജില്ലയിലാണ് അസാധാരണ സംഭവങ്ങള്‍ക്ക് ഒരു നാട് സാക്ഷ്യം വഹിച്ചത്. തന്‍റെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഭാര്യ തന്നെ തുറന്നു പറഞ്ഞപ്പോള്‍ ആ കാമുകനുമായുള്ള വിവാഹം ഭര്‍ത്താവ് നടത്തിക്കൊടുക്കുകയായിരുന്നു. സനിഗ്യാന്‍ സ്വദേശി സുജിത് ആണ് തന്‍റെ ഭാര്യ ശാന്തിയുടെ ആഗ്രഹപ്രകാരം കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19 […]

ഐഐടി വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍

കാന്‍പൂര്‍‍: കാന്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മെക്കാനിക്കന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പിഎച്ച്ഡി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ഭീം സിംഗാണ് ജീവനൊടുക്കിയത്. ഫരീദാബാദ് സ്വദേശിയാണ്. ഇന്നലെയാണ് ഹോസ്റ്റലിനുള്ളിലെ സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങി ഭീം സിംഗ് ആത്മഹത്യ ചെയ്തത്. മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണമെന്തെന്ന് വ്യക്തമല്ലെന്നും, ഒരു കത്ത് കണ്ടെടുത്തിട്ടുള്ളത്‌ പരിശോധിക്കാനായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിരിക്കുകയാണെന്നും ഐഐടി കാന്‍പൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മനീന്ദ്ര അഗര്‍വാള്‍ […]