പാലക്കാട്​ അമ്മയും മകനും കുളത്തില്‍ മുങ്ങി മരിച്ചു

പാലക്കാട്: പാലക്കാട്‌ ഇരട്ടയാലിലെ കുളത്തില്‍ അമ്മയും മകനും മുങ്ങിമരിച്ചു. കുളക്കപ്പാടം കൃഷ്ണന്‍റെ ഭാര്യ വത്സല (38) മകന്‍ അജിത്ത് (11) എന്നിവരാണ് മരിച്ചത്.

ഉച്ചക്ക്​ 12ഒാടെ വീടിനു സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. വല്‍സലയാണ്‌ ആദ്യം വെളളത്തില്‍ മുങ്ങിപോയത്‌. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അജിത്തും വെള്ളത്തില്‍ മുങ്ങുകയായിരുന്നു.

    കരച്ചില്‍ കേട്ടെത്തിയവര്‍ അജിത്തിനെ മുങ്ങിയെടുത്ത്‌ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സ്‌ എത്തിയാണ്‌ വല്‍സലയുടെ മൃതദേഹം കുളത്തില്‍നിന്ന്‌ പുറത്തെടുത്തത്‌.

prp

Related posts

Leave a Reply

*