മ​ല​പ്പു​റ​ത്ത് സ​ഹോ​ദ​രി​മാ​ര്‍ മു​ങ്ങി​മ​രി​ച്ചു

മലപ്പുറം: ആനക്കയത്ത് കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു. പാണായി സ്വദേശികളായ ഫാത്തിമ ഫിദ (14), ഫാത്തിമ നിദ (12) എന്നിവരാണ് മരിച്ചത്. മാതാവായ സൗദയോടൊപ്പം ആനക്കയം ചെക്ക് ഡാമിന് സമീപം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. കുളിക്കുന്നതിനിടെ ഫാത്തിമ നിദയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. സഹോദരിയെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഫിദയും അപകടത്തില്‍പ്പെട്ടു. പിന്നീട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളാഞ്ചാരി വെങ്ങാട് ക്വാറിയില്‍ കുളിക്കുന്നതിനിടെയാണ് നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഫയാസ് മുങ്ങിമരിച്ചത്. ആലപ്പുഴ സ്വദേശിയായ […]

ചെമ്മീന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കൊച്ചി: ചേപ്പനം ചാത്തമ്മ എട്ടുപറക്കണ്ടം ചെമ്മീന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചാത്തമ്മ മൈലന്തറ ജയകുമാറിന്‍റെ മകന്‍ അശ്വിന്‍ (13), മുട്ടത്തില്‍ ഷാജിയുടെ മകന്‍ ദില്‍ജിത്ത് (14) എന്നിവരാണ് മരിച്ചത്. ഇരുവരും പനങ്ങാട് വി. എച്ച്.എസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. കരയില്‍ ഇരുന്ന സഹപാഠി ശ്രീമോനും കായലില്‍ ചൂണ്ടയിടുകയായിരുന്ന പനങ്ങാട് സ്വദേശി സത്യനും ചേര്‍ന്നാണ് പരിസരവാസികളെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ദില്‍ജിത്തിന്‍റെ മൃതദേ​​ഹമാണ് ആദ്യം കിട്ടിയത്.  […]

തൃശൂരില്‍ 2 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

തൃശൂര്‍: ചാലക്കുടിയ്ക്ക് സമീപം കാടുകുറ്റിയില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. പതിമൂന്ന് വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ചാലക്കുടി സ്വദേശികളായ ആഗ്‌നസ്, മിനോഷ് എന്നിവരാണ് പുഴയില്‍ മുങ്ങി മരിച്ചത്. അന്നനാട് യൂണിയന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. രണ്ടു പേരുടെയും മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍.

സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു

ഭുവനേശ്വവര്‍: സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഒഡീഷയിലെ ഭീംകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം മയൂര്‍ബഞ്ജില്‍ വച്ചായിരുന്നു സംഭവം നടന്നത്. കട്ടക്ക് സ്വദേശിയായ രോഹന്‍ മിശ്രയാണ് മരിച്ചത്.   കൂട്ടുക്കാര്‍ക്കൊപ്പം ഭീംകുണ്ടിലെത്തിയ രോഹന്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍തെറ്റി വെള്ളച്ചാട്ടത്തില്‍നിന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടു . വെള്ളച്ചാട്ടത്തില്‍നിന്നും പുഴയിലേക്ക് വീഴുമ്പോള്‍ പാറക്കെട്ടുകളില്‍ പിടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവാവിനെ ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്ത് ചാടി; ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ആത്മഹത്യക്ക് ശ്രമിച്ച അമ്മയെയും കുഞ്ഞിനെയും മരണത്തില്‍ നിന്ന് രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ മീതാപ്പൂര്‍ കനാലിനടുത്താണ് സംഭവം. ഓട്ടോഡ്രൈവറായ പവന്‍ എന്നയാളാണ് മരിച്ചത്. ഓട്ടം കഴിഞ്ഞ് മടങ്ങുകയായിരുന്നു പവന്‍. ഈ സമയം കനാലിനടുത്തുള്ള പാലത്തില്‍ ഒരു യുവതി കുഞ്ഞിനെയുമെടുത്ത് നില്‍ക്കുന്നത് കണ്ടു. യുവതി കുഞ്ഞിനെയും കൊണ്ട് വെള്ളത്തിലേയ്ക്ക് എടുത്ത് ചാടിയത് കണ്ടയുടന്‍ ഓട്ടോ വഴിയില്‍ ഉപേക്ഷിച്ച് പവന്‍ ഇവരെ രക്ഷിക്കാന്‍ കനാലിലേക്ക് എടുത്ത് ചാടുകയായിരുന്നു. അതേ സമയം സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ടുപേര്‍ സമയോചിതമായി ഇടപെട്ട് […]

പിറന്നാള്‍ ദിനത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു; സഹോദരനെ കാണാതായി

തിരുവനന്തപുരം: പിറന്നാള്‍ ദിനത്തില്‍ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു. കൂടെ കുളിക്കാനിറങ്ങിയ സഹോദരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കുണ്ടമണ്‍കടവിന് സമീപം മൂലത്തോപ്പ് പനച്ചോട്ടുകടവില്‍ കുളിക്കാനിറങ്ങിയ രാഹുല്‍ ചന്ദ്രനാണ് കരമനയാറ്റില്‍ മുങ്ങിമരിച്ചത്. രാഹുലിന്‍റെ പിറന്നാളാഘോഷത്തിന് കൂട്ടുകാര്‍ വീട്ടിലെത്തിയിരുന്നു. വൈകീട്ട് ആറുമണിയോടെ കൂട്ടുകാരായ ഇന്ദ്രജിത്, ആദര്‍ശ് ജി.നായര്‍, ഭരത് എം.പി. എന്നിവര്‍ വീട്ടുകാരോട് പറയാതെ കരമനയാറ്റില്‍ കുളിക്കാന്‍ പോവുകയായിരുന്നു. രാഹുലും അനിയന്‍ ശരത്തും ഭരതും ആറ്റില്‍ നീന്തുകയായിരുന്നു. ഇതിനിടയിലാണിവര്‍ ഒഴുക്കില്‍പ്പെട്ടത്. ഇവരുടെ നിലവിളി കേട്ട നാട്ടുകാര്‍ ഭരതിനെ രക്ഷിച്ചു കരയ്ക്കുകയറ്റി. തുടര്‍ന്ന് അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് രാഹുലിന്‍റെ […]

നദിയില്‍ കാണാതായ പ്രതിശ്രുത വരന്‍റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വാമനപുരം നദിയില്‍ ചുഴിയില്‍ അകപ്പെട്ട് കാണാതായ പ്രതിശ്രുത വരന്‍റെ മൃതദേഹം കണ്ടെത്തി. വെള്ളല്ലൂര്‍ കുഴയ്ക്കാട്ട് വീട്ടില്‍ രാജേന്ദ്രന്‍ ലിസ ദമ്പതികളുടെ മകന്‍ അദീപ് (29) ആണു ചേര്‍ന്നമംഗലം മൂന്നാറ്റുമുക്ക് കടവില്‍ മുങ്ങിമരിച്ചത്. തിരുവനന്തപുരത്തുനിന്നെത്തിയ മുങ്ങല്‍ വിദഗ്ധരാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കവേയാണ് അദീപ് ചുഴിയില്‍ അകപ്പെടുന്നത്.  ഇവര്‍ മൂന്ന് തവണ നീന്തിയതിനുശേഷം കരയ്ക്കുകയറിയതാണ്. വീണ്ടും അദീപ് വെളളത്തിലോട്ട് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ചുഴിയിലകപ്പെട്ട് കാണാതാകുകയായിരുന്നു. വിദേശത്ത് ജോലിചെയ്യുന്ന അദീപ് […]

നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ച സംഭവത്തിൽ 9 പേരെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍: തലശ്ശേരിയിൽ നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ച സംഭവത്തിൽ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു.ഉപജില്ലാതല നീന്തല്‍ മത്സരത്തിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃത്വിക് രാജ് (14) കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ആണ് തലശേരി എഇഒയും അധ്യാപകരും ഉള്‍പ്പെടെ ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെയാണ് അറസ്റ്റ്. പ്രതികള്‍ക്കെതിരെ 304 എ വകുപ്പുപ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. […]

പെരുമ്പാവൂരില്‍ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കൊച്ചി: പെരുമ്പാവൂരിന് സമീപം ഐരാപുരത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ട് മരിച്ചു. ഗോപീകൃഷ്ണന്‍ (17), അലന്‍ തോമസ് (18) എന്നിവരാണ് മരിച്ചത്. ഇരുവരും കീഴില്ലം സെന്‍റ് തോമസ് എച്ച്‌എസ്‌എസിലെ വിദ്യാര്‍ഥികളാണ്. അതേസമയം കനത്ത മഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് ഇന്നുമാത്രം 20 പേര്‍ മരിച്ചതായായാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറം, ഇടുക്കി, വയനാട്, കോഴിക്കോട്, എന്നിവിടങ്ങളിലായാണ് മരണ സംഖ്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി തുടങ്ങിയ അതിതീവ്രമായ മഴയാണ് ദുരന്തത്തിന് കാരണമായത്. അടിമാലിയില്‍ എട്ടുമുറിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ […]

കബനി പുഴയില്‍ തോണി മറിഞ്ഞ് അച്ഛനും മക്കളും മരിച്ചു

വയനാട്: വയനാട് കബനി മഞ്ഞാടിക്കടവില്‍ തോണി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. കബനിഗിരി ചക്കാലക്കല്‍ ബേബി (സ്കറിയ), മക്കളായഅജിത്, ആനി എന്നിവരാണ് മരിച്ചത് മരക്കടവ് മഞ്ഞാടിക്കടവിലായിരുന്നു അപകടമുണ്ടായത്. കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്ന സംശയത്തെ തുടര്‍ന്ന് സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.