ചെമ്മീന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കൊച്ചി: ചേപ്പനം ചാത്തമ്മ എട്ടുപറക്കണ്ടം ചെമ്മീന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചാത്തമ്മ മൈലന്തറ ജയകുമാറിന്‍റെ മകന്‍ അശ്വിന്‍ (13), മുട്ടത്തില്‍ ഷാജിയുടെ മകന്‍ ദില്‍ജിത്ത് (14) എന്നിവരാണ് മരിച്ചത്. ഇരുവരും പനങ്ങാട് വി. എച്ച്.എസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. കരയില്‍ ഇരുന്ന സഹപാഠി ശ്രീമോനും കായലില്‍ ചൂണ്ടയിടുകയായിരുന്ന പനങ്ങാട് സ്വദേശി സത്യനും ചേര്‍ന്നാണ് പരിസരവാസികളെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ദില്‍ജിത്തിന്‍റെ മൃതദേ​​ഹമാണ് ആദ്യം കിട്ടിയത്.  അശ്വിന്‍റെ മൃതദേഹത്തിനായി കെട്ടില്‍ വലയിട്ടു. അടിയൊഴുക്കില്‍ ദുരേയ്ക്ക് മാറിയ മൃതദേഹം പിന്നീട് വലയില്‍ ഉടക്കുകയായിരുന്നു.

prp

Related posts

Leave a Reply

*