അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്ത് ചാടി; ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ആത്മഹത്യക്ക് ശ്രമിച്ച അമ്മയെയും കുഞ്ഞിനെയും മരണത്തില്‍ നിന്ന് രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ മീതാപ്പൂര്‍ കനാലിനടുത്താണ് സംഭവം. ഓട്ടോഡ്രൈവറായ പവന്‍ എന്നയാളാണ് മരിച്ചത്.

ഓട്ടം കഴിഞ്ഞ് മടങ്ങുകയായിരുന്നു പവന്‍. ഈ സമയം കനാലിനടുത്തുള്ള പാലത്തില്‍ ഒരു യുവതി കുഞ്ഞിനെയുമെടുത്ത് നില്‍ക്കുന്നത് കണ്ടു. യുവതി കുഞ്ഞിനെയും കൊണ്ട് വെള്ളത്തിലേയ്ക്ക് എടുത്ത് ചാടിയത് കണ്ടയുടന്‍ ഓട്ടോ വഴിയില്‍ ഉപേക്ഷിച്ച് പവന്‍ ഇവരെ രക്ഷിക്കാന്‍ കനാലിലേക്ക് എടുത്ത് ചാടുകയായിരുന്നു.

അതേ സമയം സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ടുപേര്‍ സമയോചിതമായി ഇടപെട്ട് അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. എന്നാല്‍ ഇതിനിടയില്‍ പവന്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍പ്പെടുകയായിരുന്നു. സംഭവം നടന്നയുടന്‍ മൂവരും അടുത്തുള്ള ജയ്റ്റ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഉടന്‍ പൊലീസെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

അതേ സമയം ഭര്‍ത്താവുമായുള്ള കലഹത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ യുവതി പറഞ്ഞു. ധീരതയ്ക്കുള്ള ‘ജീവന്‍ രക്ഷാ’ അവാര്‍ഡിന് പവന്‍റെ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ചിന്മയി ബിസ്വാല്‍ അറിയിച്ചു.

prp

Related posts

Leave a Reply

*