നദിയില്‍ കാണാതായ പ്രതിശ്രുത വരന്‍റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വാമനപുരം നദിയില്‍ ചുഴിയില്‍ അകപ്പെട്ട് കാണാതായ പ്രതിശ്രുത വരന്‍റെ മൃതദേഹം കണ്ടെത്തി. വെള്ളല്ലൂര്‍ കുഴയ്ക്കാട്ട് വീട്ടില്‍ രാജേന്ദ്രന്‍ ലിസ ദമ്പതികളുടെ മകന്‍ അദീപ് (29) ആണു ചേര്‍ന്നമംഗലം മൂന്നാറ്റുമുക്ക് കടവില്‍ മുങ്ങിമരിച്ചത്. തിരുവനന്തപുരത്തുനിന്നെത്തിയ മുങ്ങല്‍ വിദഗ്ധരാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കവേയാണ് അദീപ് ചുഴിയില്‍ അകപ്പെടുന്നത്.  ഇവര്‍ മൂന്ന് തവണ നീന്തിയതിനുശേഷം കരയ്ക്കുകയറിയതാണ്. വീണ്ടും അദീപ് വെളളത്തിലോട്ട് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ചുഴിയിലകപ്പെട്ട് കാണാതാകുകയായിരുന്നു.

വിദേശത്ത് ജോലിചെയ്യുന്ന അദീപ് നാട്ടിലെത്തിയിട്ട് ഏറെ നാളായിട്ടല്ല. ഈ മാസം 27ന്  ഇയാളുടെ വിവാഹം  നടക്കേണ്ടതായിരുന്നു

prp

Related posts

Leave a Reply

*