പാലക്കാട്: പാലക്കാട് ഇരട്ടയാലിലെ കുളത്തില്‍ അമ്മയും മകനും മുങ്ങിമരിച്ചു. കുളക്കപ്പാടം കൃഷ്ണന്‍റെ ഭാര്യ വത്സല (38) മകന്‍ അജിത്ത് (11) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് 12ഒാടെ വീടിനു സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. വല്‍സലയാണ് ആദ്യം വെളളത്തില്‍ മുങ്ങിപോയത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അജിത്തും വെള്ളത്തില്‍ മുങ്ങുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയവര്‍ അജിത്തിനെ മുങ്ങിയെടുത്ത് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് വല്‍സലയുടെ മൃതദേഹം കുളത്തില്‍നിന്ന് പുറത്തെടുത്തത്.
Tag: drowned
കുടുംബത്തെ അനാഥമാക്കി സത്യന്‍ യാത്രയായി
നെടുമണ്‍കാവ്: പുഴയില്‍ മുങ്ങിയ സുഹൃത്തിനെ രക്ഷിച്ചിക്കുന്നതിനിടെ പെട്ടികടക്കാരന്‍ മരിച്ചു. കൊല്ലം നെടുമണ്‍കാവ് സ്വദേശി സത്യനാണ് സുഹൃത്ത് മോഹനനെ രക്ഷിക്കുനതിനിടയില്‍ ദാരുണമായി മരിച്ചത്. നെടുമണ്‍കാവ് ആറ് മുറിച്ചു കടക്കുന്നതിനിടയില്‍ മോഹനന്‍ ഒഴുക്കില്‍ പെട്ടു. സംഭവം കണ്ട് സത്യന്‍ ആറിലേക്ക് എടുത്ത് ചാടി സുഹൃത്തിനെ കരയ്ക്കെത്തിച്ചു തിരികെ നീന്തി കയറുന്നതിനിടെയാണ് കയത്തില്‍പ്പെട്ട് മുങ്ങി മരിക്കുന്നതെന്ന് ദൃസാക്ഷിയായ ഷിഹാബ് പറഞ്ഞു. കരീപ്ര വെളിയം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നിര്‍മ്മാണത്തിനായി സ്വന്തം സ്ഥലം വിട്ടുകൊടുക്കാന്‍ തയാറായ സിപിഐഎം പ്രവര്‍ത്തകനായ സത്യന്‍ നാട്ടുകാര്‍ക്ക് നല്ല വഴികാട്ടിയായിരുന്നു. പെട്ടികടയില്‍ നിന്നുള്ള […]

