കുടുംബത്തെ അനാഥമാക്കി സത്യന്‍ യാത്രയായി

നെടുമണ്‍കാവ്: പുഴയില്‍ മുങ്ങിയ സുഹൃത്തിനെ രക്ഷിച്ചിക്കുന്നതിനിടെ പെട്ടികടക്കാരന്‍ മരിച്ചു. കൊല്ലം നെടുമണ്‍കാവ് സ്വദേശി സത്യനാണ് സുഹൃത്ത്  മോഹനനെ രക്ഷിക്കുനതിനിടയില്‍ ദാരുണമായി മരിച്ചത്.

നെടുമണ്‍കാവ് ആറ് മുറിച്ചു കടക്കുന്നതിനിടയില്‍ മോഹനന്‍ ഒഴുക്കില്‍ പെട്ടു. സംഭവം കണ്ട് സത്യന്‍ ആറിലേക്ക് എടുത്ത് ചാടി സുഹൃത്തിനെ കരയ്ക്കെത്തിച്ചു തിരികെ നീന്തി കയറുന്നതിനിടെയാണ് കയത്തില്‍പ്പെട്ട് മുങ്ങി മരിക്കുന്നതെന്ന് ദൃസാക്ഷിയായ ഷിഹാബ് പറഞ്ഞു.

കരീപ്ര വെളിയം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നിര്‍മ്മാണത്തിനായി സ്വന്തം സ്ഥലം വിട്ടുകൊടുക്കാന്‍ തയാറായ സിപിഐഎം പ്രവര്‍ത്തകനായ സത്യന്‍ നാട്ടുകാര്‍ക്ക് നല്ല വഴികാട്ടിയായിരുന്നു. പെട്ടികടയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് രണ്ടു മക്കളും ഭാര്യയും ഉള്‍പ്പെട്ട കുടുംബത്തെ സത്യന്‍ സംരക്ഷിച്ചു വന്നത്. നാടിനും സുഹൃത്തിനും നന്മ മാത്രം ചെയ്തു വേര്‍പിരിഞ്ഞ സത്യന്‍റെ കുടുമ്പത്തെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നാണ് നാടിന്‍റെ അഭ്യര്‍ത്ഥന

prp

Related posts

Leave a Reply

*