നാടും നഗരവും ഉണര്‍ന്നു; തൃ​ശൂ​ര്‍ പൂ​ര​ത്തി​നു കൊടി​യേ​റി

തൃ​ശൂ​ര്‍: എ​ത്ര ക​ണ്ടാ​ലും മ​തി​വ​രാ​ത്ത വ​ര്‍​ണ​ക്കാ​ഴ്ച​ക​ളും എ​ത്ര കേ​ട്ടാ​ലും കൊ​തി​തീ​രാ​ത്ത നാ​ദ​വി​സ്മ​യ​ങ്ങ​ളും കൈ​കോ​ര്‍​ക്കു​ന്ന വി​ശ്വ​പ്ര​സി​ദ്ധ​മാ​യ തൃ​ശൂ​ര്‍ പൂ​ര​ത്തി​നു കൊടി​യേ​റി. പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന പ​ങ്കാ​ളി​ക​ളാ​യ തി​രു​വ​മ്പാ ടി-പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ങ്ങ​ളി​ലും എ​ട്ട് ഘ​ട​ക ക്ഷേ​ത്ര​ങ്ങ​ളി​ലും പൂ​രം കൊ​ടി​യേ​റി.

തി​രു​വ​മ്പാടി ക്ഷേ​ത്ര​ത്തി​ല്‍ രാ​വി​ലെ 11നും 11.30​നു​മി​ട​യി​ലാ​യി​രു​ന്നു കൊ​ടി​യേ​റ്റ ച​ട​ങ്ങു​ക​ള്‍. പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ 11.45നും 12.15​നു​മി​ട​യി​ലാ​ണ് കൊ​ടി​യേ​റ്റ് ന​ട​ന്ന​ത്. ഘ​ട​ക​ ക്ഷേ​ത്ര​ങ്ങ​ളാ​യ ക​ണി​മം​ഗ​ലം ശാ​സ്താ​ക്ഷേ​ത്രം, അ​യ്യ​ന്തോ​ള്‍ ശ്രീ​കാ​ര്‍​ത്യാ​യ​നി ക്ഷേ​ത്രം, ചെ​മ്പുക്കാ​വ് ശ്രീ ​കാ​ര്‍​ത്യാ​യ​നി ക്ഷേ​ത്രം, ലാ​ലൂ​ര്‍ ശ്രീ ​കാ​ര്‍​ത്യാ​യ​നിദേ​വി ക്ഷേ​ത്രം, നെ​യ്ത​ല​ക്കാ​വ് ഭ​ഗ​വ​തിക്ഷേ​ത്രം, ചൂ​ര​ക്കോ​ട്ടു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം, പ​ന​മു​ക്കും​പി​ള്ളി ശാ​സ്താ​ക്ഷേ​ത്രം, കാ​ര​മു​ക്ക് ഭ​ഗ​വ​തിക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ന്നു പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ കൊ​ടി​യേറ്റ് നടന്നു.

25-നാ​ണ് തൃ​ശൂ​ര്‍ പൂ​രം. സാ​മ്പിള്‍ വെ​ടി​ക്കെ​ട്ട് 23നും ​ആ​ന​ച്ച​മ​യ പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ 24നും ​ന​ട​ക്കും. തി​രു​വ​ന്പാ​ടി വി​ഭാ​ഗം നാ​യ്ക്ക​നാ​ലി​ലും ന​ടു​വി​ലാ​ലി​ലും പാ​റ​മേ​ക്കാ​വ് വി​ഭാ​ഗം മ​ണി​ക​ണ്ഠ​നാ​ലി​ലും ഉ​യ​ര്‍​ത്തു​ന്ന പൂ​ര​പ്പ​ന്ത​ലു​ക​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​ന​ച്ച​മ​യ നി​ര്‍​മാ​ണ​ങ്ങ​ളും അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ളി​ലാ​ണ്. എ​ക്സി​ബി​ഷ​നും തി​ര​ക്കേ​റി. പൂ​രം കൊ​ടി​യേ​റി​യ​തോ​ടെ നാ​ടും ന​ഗ​ര​വും പൂ​ര​ല​ഹ​രി​യി​ല​മ​ര്‍​ന്നു ക​ഴി​ഞ്ഞു. ഘ​ട​ക​പൂ​ര​ങ്ങ​ളെ​ത്തു​ന്ന എ​ട്ടു ത​ട്ട​ക​ങ്ങ​ളി​ലും പൂ​രാ​വേ​ശം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

prp

Related posts

Leave a Reply

*