ഇനി സ്വന്തം മുഖമുള്ള ലോലിപോപ്പ് നുണഞ്ഞാലോ..

ലോലിപോപ്പ് വായില്‍വച്ച്‌ നുണയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പലനിറത്തിലും മണത്തിലും വലുപ്പത്തിലും രുചിയിലും രൂപത്തിലുമൊക്കെയുള്ള ലോലിപോപ്പുകള്‍ ഇന്ന് കടകളില്‍ ലഭിക്കും. ഈ ലോലിപോപ്പിന് സ്വന്തം രൂപമാണെങ്കിലോ? അതും ഇപ്പോള്‍ സാധ്യമാണ്. പക്ഷെ ലണ്ടന്‍വരെ ചെല്ലണമെന്നു മാത്രം.

ബ്രിട്ടീഷ് ഓണ്‍ലൈന്‍ റീട്ടൈലറായ ഫയര്‍ഫോക്‌സാണ് ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന രൂപത്തിലുള്ള ലോലിപോപ്പുകള്‍ ഉണ്ടാക്കി തരുന്നത്. സ്വന്തം രൂപം നുണയണമെന്ന് ആഗ്രഹിക്കുന്നയാര്‍ക്കും ഇത് പരീക്ഷിക്കാം. 3,600 രൂപയാണ് ഒരു ലോലിപോപ്പിന്‍റെ വില.

സ്വന്തം രൂപത്തിലുള്ള ലോലിപോപ്പ് ഉണ്ടാക്കാനാഗ്രഹിക്കുന്നവര്‍ ആദ്യം തങ്ങളുടെ ഫോട്ടോ ഓണ്‍ലൈനായി സമര്‍പ്പിക്കണം. പത്തു ദിവസത്തിനകം നമുക്ക് ഇഷ്ടമുള്ള പഴത്തിന്‍റെ രുചിയില്‍ ലോലിപോപ്പ് ഉണ്ടാക്കിത്തരും.

prp

Related posts

Leave a Reply

*