ദിലീപ് ഹാജരായില്ല, വിചാരണ ഏപ്രില്‍ 11 ലേക്ക് മാറ്റി

കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസ്​ പരിഗണിക്കുന്നത്​ ഏപ്രില്‍ 11ലേക്ക്​ മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്​ കേസി​ന്‍റെ വിചാരണ രണ്ടാഴ്ചത്തേക്ക്​​ നീട്ടിയത്​.

കേസിലെ എട്ടാം പ്രതിയായ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായില്ല. പകരം കോടതിയില്‍ അവധിയപേക്ഷ നല്‍കി. പ്രതികളെ കുറ്റപത്രം വായിച്ച്‌ കേള്‍പ്പിക്കലാണ് അടുത്ത നടപടിക്രമം.  അതേസമയം  പള്‍സര്‍ സുനി, മാര്‍ട്ടിന്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ കോടതി ഏപ്രില്‍ 11 ന് വിധി പറയും.

ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്ക് നല്‍കാനാകുമെന്ന് അറിയിക്കാന്‍ കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു. ഇതിനുള്ള സാവകാശത്തിനായാണ്​ കേസ്​ പരിഗണിക്കുന്നത്​ രണ്ടാഴ്​ചത്തേക്ക്​ മാറ്റിയത്​.

 

 

prp

Related posts

Leave a Reply

*