വാഹനമിടിച്ച്‌​ പരിക്കേറ്റ് റോഡില്‍ വീണ വൃദ്ധയെ തിരിഞ്ഞ്​ നോക്കാതെ ജനങ്ങള്‍

തിരുവനന്തപുരം: വാഹനമിടിച്ച്‌​ പരിക്കേറ്റ്​ റോഡില്‍ വീണ വൃദ്ധയെ തിരിഞ്ഞ്​ നോക്കാതെ ജനങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ തിരക്കേറിയ റോഡിലാണ്​ സംഭവമുണ്ടായത്​. ഇതി​​ന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ​പ്രചരിച്ചതോടെയാണ്​ ഞെട്ടിപ്പിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്​.

പരിക്കേറ്റ്​ റോഡിന്​ നടുവിലാണ്​ വൃദ്ധ കിടന്നിരുന്നത്​. ഇവര്‍ക്കരികിലുടെ നിരവധി വാഹനങ്ങള്‍ കടന്നുപോയെങ്കിലും ആരും വാഹനം നിര്‍ത്താനോ ഇവരെ സഹായിക്കാനോ തയാറായില്ല. ആ സമയത്ത്​ റോഡിലുടെ പോയ പൊലീസുകാരാണ്​ ഒടുവില്‍ വൃദ്ധയെ ആശുപത്രിയില്‍ എത്തിച്ചത്​.

അപകടത്തെ കുറിച്ച്‌​ തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അതുവഴി പോവു​മ്പോള്‍ ആള്‍ക്കൂട്ടം കണ്ട്​ വാഹനം നിര്‍ത്തി സംഭവത്തില്‍ ഇടപെടുകയായിരുന്നുവെന്നും പൊലീസ്​ അറിയിച്ചു. മല്‍സ്യ വില്‍പനക്കാരിയായ വൃദ്ധ ഇപ്പോള്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികില്‍സയിലാണ്​.

വൃദ്ധയെ ഇടിച്ച സംഭവവുമായി ബന്ധ​പ്പെട്ട്​ 20കാരനെ അറസ്​റ്റ്​ ചെയ്​തതായും പൊലീസ്​ അറിയിച്ചു. മൂന്ന്​ പേരുമായി പോയ ബൈക്കാണ്​ വൃദ്ധയെ ഇടിച്ചതെന്നും ഇതില്‍ സഞ്ചരിച്ച ആരും ഹെല്‍മറ്റ്​ ധരിച്ചിരുന്നില്ലെന്നും പൊലീസ്​ വ്യക്​തമാക്കി.

prp

Related posts

Leave a Reply

*