ലണ്ടന്‍; ഫുട്ബോള്‍ ഇതിഹാസം പെലെ കുഴഞ്ഞുവീണു. ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്കുള്ള യാത്രയ്ക്കിടയിലാണ് പെലെ കുഴഞ്ഞുവീണത്. ഉടന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. അതേസമയം പെലെ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ് അദ്ദേഹം. മൂന്ന് ലോക കപ്പുകള്‍ നേടിയ ഏക കളിക്കാരനാണ് പെലെ. 1281 ഗോളുകളാണ് കരിയറില്‍ അദ്ദേഹം അടിച്ചെടുത്തത്.
Tag: london
ബ്രിട്ടനിലെ ചുവന്ന തെരുവില്‍ ലൈംഗിക തൊഴിലാളികളുടെ ജീവിതം ദയനീയം
ലണ്ടന്‍: മുംബൈ കല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലെ ചുവന്ന തെരുവുകളുടെ പേരില്‍ ബ്രിട്ടന്‍ അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ തക്കം കിട്ടുമ്പോഴൊക്കെ ഇന്ത്യയെ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ബ്രിട്ടനിലെ ഹുള്ളിലെ ചുവന്ന തെരുവിലെ സ്ഥിതി ഇതിലും ദയനീയമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഹുള്ളിലെ ചുവന്ന തെരുവിലുള്ള ഒരു സ്ത്രീ പ്രസവത്തിന് ശേഷം വെറും 30 മിനുറ്റ് കഴിഞ്ഞ് തന്‍റെ തൊഴിലിലേക്ക് തിരിച്ച് കയറിയെന്ന ഞെട്ടിപ്പിക്കുന്ന സത്യം വെളിപ്പെടുത്തിയിരിക്കുന്നത് അവിടുത്തെ ഒരു പൊലീസ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫീസറാണ്. ഇവിടെ വിവിധ സമയങ്ങളിലായി സേവനം അനുഷ്ഠിക്കുന്ന 40ല്‍ […]
പുതുവല്‍സരാഘോഷത്തിനിടെ കാര്‍ പാര്‍ക്ക് സമുച്ചയത്തിന് തീപിടിച്ച് 1,400 കാറുകള്‍ കത്തിയമര്‍ന്നു
ലണ്ടന്‍: പുതുവല്‍സരാഘോഷത്തിനിടെ ലിവര്‍പൂളില്‍ ബഹുനില കാര്‍ പാര്‍ക്ക് സമുച്ചയത്തിന് തീപിടിച്ച് 1,400 കാറുകള്‍ കത്തിയമര്‍ന്നു. ലിവര്‍പൂളിലെ എക്കോ അരീന കാര്‍ പാര്‍ക്കിലാണ് തീപിടിത്തമുണ്ടായത്. 1600 കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന സ്ഥലമാണിത്. പ്രാഥമിക അന്വേഷണത്തില്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് കണ്ടെത്തല്‍. വളരെ പെട്ടെന്ന് തീ മറ്റു കാറുകളിലേക്കും മറ്റുനിലയിലുണ്ടായിരുന്ന വാഹനങ്ങളിലേക്കും പടര്‍ന്നു. ഇരുപത്തിയൊന്ന് ഫയര്‍ യൂണിറ്റുകള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ തീ നിയന്ത്രിച്ചത്. സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചിരുന്നു. ആര്‍ക്കും കാര്യമായ പരിക്കൊന്നുമില്ല. […]
ഭവനരഹിതര്‍ക്കുള്ള വെന്‍ഡിങ് മെഷീന്‍ നോട്ടിങ്ഹാമില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ലണ്ടന്‍: ഭവനരഹിതര്‍ക്കുള്ള യുകെയിലെ ആദ്യത്തെ വെന്‍ഡിങ് മെഷീന്‍ നോട്ടിങ്ഹാമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വീടില്ലാത്തവര്‍ക്ക് ഈ വെന്‍ഡിങ് മെഷീനില്‍ വന്ന് ഭക്ഷണവും വസ്ത്രവും സൗജന്യമായി എടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വെന്‍ഡിങ് മെഷീനില്‍ തിരക്കോട് തിരക്കാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് പുറമെ ടൂത്ത് ബ്രഷുകള്‍, മറ്റ് സാനിറ്ററി ഉല്‍പന്നങ്ങള്‍ തുടങ്ങിയവയും ഇതില്‍ നിന്നെടുക്കാന്‍ സാധിക്കും. പുതിയൊരു ചാരിറ്റിയായ ആക്ഷന്‍ ഹംഗറാണീ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. അധികമായി വരുന്ന ഉല്‍പന്നങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റുകളാണ് […]
ഇന്ത്യന്‍ ജയിലുകളിലെ എലിയും പാറ്റയും പാമ്പും ജീവനു ഭീഷണിയുണ്ടാക്കുമെന്ന് വിജയ് മല്യ
ലണ്ടന്‍: ഇന്ത്യന്‍ ജയിലുകളില്‍ എലിയും പാറ്റയും പാമ്പും വിഹരിക്കുന്നതിനാല്‍ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി മദ്യ വ്യവസായി വിജയ് മല്യയുടെ അപേക്ഷ. ഇന്ത്യയിലെ എല്ലാ ജയിലുകളും ആള്‍ത്തിരക്കേറിയതും വൃത്തിയില്ലാത്തതുമാണ്.ഇവിടെ തന്‍റെ ജീവന് പോലും ഭീഷണിയുള്ള സാഹചര്യമാണെന്നും വിജയ് മല്യ ബ്രിട്ടനിലെ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു. കടുത്ത പ്രമേഹവും ഉറക്കമില്ലായ്മയും മറ്റ് ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുന്ന വ്യക്തിയാണ് മല്യ. മുംബെയിലെ സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ 3000 തടവുകാരുണ്ട്. എന്നാല്‍ അവരെ പരിചരിക്കാന്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. അതേസമയം ബ്രിട്ടനിലെ ജയിലുകളില്‍ […]
വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന്‍റെ തല ഓവനില്‍ കുടുങ്ങി-VIDEO
ലണ്ടന്‍: യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതിനായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ 22കാരനായ യുവാവിന്‍റെ തല മൈക്രോവേവ് ഓവനില്‍ കുടുങ്ങി. ബ്രിട്ടനിലാണ് സംഭവം നടന്നത്. പ്ലാസ്റ്ററിങ് പദാര്‍ഥം കുഴച്ച ശേഷം മൈക്രോ വേവ് ഓവനുള്ളില്‍ നിറച്ച് അതിലേക്ക് മുഖം അതില്‍ അമര്‍ത്തുന്നതിലൂടെ മുഖത്തിന്‍റെ ആകൃതി സൃഷ്ടിക്കുന്ന വീഡിയോ ചിത്രീകരിക്കുക എന്നതായിരുന്നു യുവാവിന്‍റെയും സുഹൃത്തുക്കളുടെയും ലക്ഷ്യം. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിപ്പോയെന്നു മാത്രം. മുഖത്തിന്‍റെ ആകൃതി സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി പ്ലാസ്റ്ററിങ് പദാര്‍ഥം മൈക്രോ വേവിനുള്ളില്‍ കുഴച്ച് നിറച്ചു. തുടര്‍ന്ന് തലയില്‍ ഒരു പ്ലാസ്റ്റിക് കൂടും ശ്വസിക്കാനുള്ള […]
യൂട്യൂബിലെ അപകീര്‍ത്തികരമായ വീഡിയോകള്‍ തടയാന്‍ ഗൂഗിള്‍
ലണ്ടന്‍: യൂട്യൂബില്‍ അപകീര്‍ത്തിപരമായ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയാന്‍ ഗൂഗിള്‍ പതിനായിരം ജീവനക്കാരെ നിയമിക്കുന്നു. തെറ്റിദ്ധരിപ്പിക്കുകയോ, കൃത്രിമത്വം നടത്തുകയോ, ശല്യപ്പെടുത്തുകയോ, ഉപദ്രവകരമായതോ ആയ വീഡിയോകള്‍ കണ്ടെത്തി തടയുകയാകും ഇവരുടെ ലക്ഷ്യം. യൂട്യൂബ് ചീഫ് എക്സിക്യുട്ടീവ് സൂസന്‍ വൊജിസ്കിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തീവ്രവാദപരവും അതിക്രമപരവുമായ വീഡിയോകള്‍ തിരിച്ചറിയുന്നതിനുള്ള സാങ്കേതികത തങ്ങളുടെ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. കുട്ടികളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങളെല്ലാം കണ്ടെത്താനാവുമെന്നും,തങ്ങളുടെ നയങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ 2018 ഓടെ ജീവനക്കാരെ ഇതിനായി നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണവുമായി […]
വിജയ്മല്യയെ ഇന്ത്യയിലേക്കു മടക്കിക്കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട കേസ്; ലണ്ടന്‍ കോടതിയില്‍ ഇന്ന് വാദം ആരംഭിക്കും
ലണ്ടന്‍: വ്യവസായി വിജയ്മല്യയെ ഇന്ത്യയിലേക്കു മടക്കി അയയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഇന്നു വാദം പുനരാരംഭിക്കും. വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ മല്യയെ ഇന്ത്യയിലേക്ക് വിട്ടുകിട്ടണമെന്നും മല്യയെ പാര്‍പ്പിക്കാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയില്‍ തയാറാണെന്നും ഇന്ത്യയ്ക്കുവേണ്ടി വാദിക്കുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് കോടതിയെ അറിയിക്കും. ഇന്ത്യന്‍ ജയിലുകള്‍ സുരക്ഷിതമല്ലെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ പതിവാണെന്നുമുള്ള മല്യയുടെ വാദത്തെ മറികടക്കാനാണ് ആര്‍തര്‍ റോഡ് ജയിലിലെ മികവുറ്റ സുരക്ഷാസംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഇന്ത്യയുടെ ശ്രമം. അതേസമയം, […]
ലൈംഗികാരോപണത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി രാജിവെച്ചു
ലണ്ടന്‍: ലൈംഗീകാരോപണത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലന്‍ രാജി വെച്ചു. പ്രതിരോധമന്ത്രി സ്ഥാനത്ത് തുടരാന്‍ തനിക്ക് യോഗ്യതയില്ലെന്ന് സ്വയം കുറ്റം ഏറ്റെടുത്തുകൊണ്ടായിരുന്നു രാജി. തെരേസ മെയ് മന്ത്രിസഭയില്‍ ലൈംഗികേരോപണത്തെ തുടര്‍ന്ന് പുറത്തു പോകുന്ന ആദ്യത്തെ ആളാണ് മൈക്കിള്‍ ഫാലന്‍. താനടക്കം പാര്‍ലമെന്‍റിലെ നിരവധി എംപിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതില്‍ ചിലതെല്ലാം വസ്തുതാ വിരുദ്ധമാണ്. എന്നാല്‍ പ്രതിരോധ സെക്രട്ടറി സ്ഥാനത്തിരുന്ന് താന്‍ ചെയ്തിട്ടുള്ളത് സൈന്യത്തിന്‍റെ ധാര്‍മ്മികതയ്ക്ക് യോജിക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഫാലന്‍റെ രാജി സംബന്ധിച്ചുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായും […]
ലണ്ടനില്‍ യൂബര്‍ ടാക്സികള്‍ക്ക് വിലക്ക്
ലണ്ടന്‍: യൂബര്‍ ടാക്സി സര്‍വീസ് ഉപേക്ഷിക്കാനൊരുങ്ങി ലണ്ടന്‍. സെപ്റ്റംബര്‍ 30 വരെ മാത്രമേ ഇനി യൂബര്‍ ടാക്സികള്‍ ഓടിക്കുവാനോ ഉപയോഗിക്കുവാനോ സാധിക്കൂ. നിരവധി പ്രശ്നങ്ങള്‍ ഊബറുമായി ബന്ധപ്പട്ട് ഉയര്‍ന്നതിനേത്തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടിക്ക് ലണ്ടന്‍ നഗര അധികൃതര്‍ നിര്‍ബന്ധിതരായത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി ഉപഭോക്താക്കളാണ് യൂബറിലെ സുരക്ഷയേപ്പറ്റി സംശയം പ്രകടിപ്പിച്ചിട്ടുള്ളത്. ഇതേത്തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ യൂബറിന്‍റെ ആപ്പ് ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.










