ലണ്ടനില്‍ യൂബര്‍ ടാക്സികള്‍ക്ക് വിലക്ക്

ലണ്ടന്‍: യൂബര്‍ ടാക്സി സര്‍വീസ് ഉപേക്ഷിക്കാനൊരുങ്ങി ലണ്ടന്‍. സെപ്റ്റംബര്‍ 30 വരെ മാത്രമേ ഇനി യൂബര്‍ ടാക്സികള്‍ ഓടിക്കുവാനോ ഉപയോഗിക്കുവാനോ സാധിക്കൂ. നിരവധി പ്രശ്നങ്ങള്‍ ഊബറുമായി ബന്ധപ്പട്ട് ഉയര്‍ന്നതിനേത്തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടിക്ക് ലണ്ടന്‍ നഗര അധികൃതര്‍ നിര്‍ബന്ധിതരായത്.

ലണ്ടന്‍ മേയര്‍ സാദിഖ് ഖാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി ഉപഭോക്താക്കളാണ് യൂബറിലെ സുരക്ഷയേപ്പറ്റി സംശയം പ്രകടിപ്പിച്ചിട്ടുള്ളത്. ഇതേത്തുടര്‍ന്ന്  നിരവധി സ്ഥലങ്ങളില്‍ യൂബറിന്‍റെ  ആപ്പ് ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.

 

prp

Related posts

Leave a Reply

*