സ്ത്രീ സംവരണത്തില്‍ മുഴുകി കേരളം; ഷെഫീഖിന് നീതിയില്ല

കൊച്ചി:  സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ കൂടുന്നതിനനുസരിച്ച് അവരുടെ കടിഞ്ഞാണില്ലാ പ്രവൃത്തികളും  കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. അതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം  കൊച്ചിയില്‍ നടന്ന സംഭവം. എന്നാല്‍  യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്ക്  നീതി ലഭിച്ചില്ല. അദ്ദേഹത്തിനെതിരെ  പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയിലാണ് മരട് പോലീസിന്‍റെ  നടപടി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ്  കേസെടുത്തിട്ടുള്ളത്.

കഴിഞ്ഞയാഴ്ചയാണ് വൈറ്റിലയില്‍വെച്ച്‌ കുമ്പളം  സ്വദേശിയായ ഷെഫീഖിന് മര്‍ദ്ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

തങ്ങള്‍ വിളിച്ച  ടാക്സിയില്‍ മറ്റൊരാള്‍ ഉള്ളതിനാല്‍ അയാളെ പുറത്തിറക്കണമെന്നായിരുന്നു സ്ത്രീകളുടെ ആവശ്യം. എന്നാല്‍ അയാളാണ് ആദ്യം കയറിയതെന്നും  ഇറക്കിവിടാന്‍ പറ്റില്ലെന്നും ഡ്രൈവര്‍ പറഞ്ഞു. ഇതോടെ യുവതികള്‍ ഇയാളെ മര്‍ദ്ദിക്കുകയായുരുന്നു. പിന്നീട് പൊലീസ് കേസെടുത്ത് ഇവരെ വിട്ടയക്കുകയായിരുന്നു.

prp

Related posts

Leave a Reply

*