‘ഹര ഹര മഹാദേവകി’ 29 ന് തീയെറ്ററുകളില്‍

‘ഇവന്‍ തന്തിരന്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഗൗതം കാര്‍ത്തികിന്‍റെ  ചിത്രമാണ് ‘ഹര ഹര മഹാദേവകി’.  നവാഗതനായ പീറ്റര്‍ ജെ സന്തോഷ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായിക.

ആര്‍ കെ സുരേഷ്, മനോബാല, മൊട്ട രാജേന്ദ്രന്‍,കരുണാകരന്‍, സതീഷ്, രവിമരിയാ,ബാല ശരവണന്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ബാലമുരളി ബാല ഛായാഗ്രഹണവും ശെല്‍വകുമാര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിയ്ക്കുന്നു.

ബിഗ് ഗോസ്റ്റ് ഫിലിംസിന്‍റെ സഹകരണത്തോടെ എസ്. തങ്കരാജ് തങ്കം സിനിമാസിന്‍റെ  ബാനറില്‍   നിര്‍മിച്ചിരിക്കുന്ന ചിത്രമാണ്  ‘ഹര ഹര മഹാദേവകി’ . ചിത്രം  ഈ മാസം 29 ന് റിലീസ് ചെയ്യും

prp

Leave a Reply

*