ദിലീപിന്‍റെ  ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിയ്ക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്‍റെ  ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിയ്ക്കും. ജാമ്യാപേക്ഷയിന്‍ പ്രതിഭാഗത്തിന്‍റെ  വാദമാകും ആദ്യം നടക്കുക. കേസിന്‍റെ  സാഹചര്യങ്ങളില്‍ മാറ്റമില്ലാതെ വീണ്ടും എന്തിനാണ് ദിലീപ് കോടതിയെ സമീപിച്ചത് എന്ന്  നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് സുനില്‍ തോമസ് കഴിഞ്ഞയാഴ്ച ജാമ്യാപേക്ഷ മാറ്റിവച്ചത്.

കോടതിയുടെ ഈ നിരീക്ഷണം ദിലീപിന് തിരിച്ചടിയായി വിലയിരുത്തപ്പെട്ടിരുന്നു. രണ്ട് തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം ദിലീപിന്‍റെ  ഭാര്യയും നടിയുമായ കാവ്യ മാധവന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ കോടതി തീര്‍പ്പാക്കിയിരുന്നു.

 

prp

Related posts

Leave a Reply

*